സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞു നാടുവിട്ടു; മൊബൈൽ ഫോൺ ഓൺ ചെയ്തതോടെ സൈബർ സെല്ലിൽ വിവരം കിട്ടി ; കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ കണ്ടെത്തി
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞു നാടുവിട്ട വിദ്യാർഥികളെ കണ്ടെത്തി. മലയോരത്തെ രണ്ട് പ്ലസ് വൺ വിദ്യാർഥികളെയാണ് കാണാതായത്. പാലാ വയലിലെ തോമസ് റോയി (16), തയ്യേനിയിലെ ടി.കെ. ആകാശ് (16) എന്നിവരെയാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 10.30ഓടെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് രണ്ട് കുട്ടികളെയും കണ്ടെത്തിയത്. ഇവർ സ്കൂളിലേക്കാണ് സ്കൂട്ടറിൽ ആദ്യം പോയത്. രാത്രി കാഞ്ഞങ്ങാട്ടേക്ക് തിരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലർച്ചെ കാഞ്ഞങ്ങാട് എത്താറാവുമ്പോഴേക്കും മൊബൈൽ ഫോൺ ഓൺ ചെയ്തതോടെയാണ് സൈബർ സെല്ലിൽ വിവരം കിട്ടിയത്. ഇതോടെ ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നിർദേശത്തെതുടർന്ന് പൊലീസ് സംഘം നഗരത്തിൽ അരിച്ചു പെറുക്കിയാണ് ഇരുവരെയും കണ്ടെത്തിയത്.