
റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായ സംഭവം; ടണലില്‍ ഇറങ്ങി തിരച്ചില്‍ രാവിലെ ആറിന് തുടങ്ങും; എൻഡിആര്‍എഫ് സംഘവും ഡ്രാക്കോ റോബോട്ടുമെത്തി; മാലിന്യനീക്കവും നിര്‍ത്തി
തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലില്‍ ഇറങ്ങിയുള്ള തിരച്ചില്‍ രാവിലെ തുടരും.
രാവിലെ ആറ് മണിക്ക് തന്നെ തിരച്ചില്‍ ആരംഭിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ജില്ലാ കളക്ടറും മേയറും എൻഡിആർഎഫ് സംഘവും നടത്തിയ ചർച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ച് തിരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്.
തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെ മാൻഹോള്‍ വഴിയുള്ള രക്ഷാപ്രവർത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ്. റെയില്‍വേയുടെ പ്രവർത്തനങ്ങളെ ബാധിക്കും എന്നുള്ളത് കൊണ്ടാണിത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ സർവീസുകള്‍ നിരവധിയെണ്ണം എത്തുന്നതിനാല്‍ മൂന്നാം നമ്പർ പ്ലാറ്റ്ഫോമില്‍ അടക്കം ഒരു പ്രവർത്തനവും പാടില്ലെന്നാണ് റെയില്‍വേ അറിയിച്ചത്.
Third Eye News Live
0