ആറ് ദിവസായിട്ടും 75കാരി കാണാമറയത്ത്; കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെത്തി; തെരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണസംഘം

Spread the love

കോടഞ്ചേരി: കോഴിക്കോട് നിന്നും കാണാതായ വയോധികയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. കോടഞ്ചേരി വലിയകൊല്ലി സ്വദേശിനിയായ മംഗലം വീട്ടില്‍ ജാനുവിനെയാണ് മാര്‍ച്ച് ഒന്ന് മുതല്‍ കാണാതായത്. 75കാരിയായ ജാനുവമ്മക്കായി ആറാം ദിവസവും തെരച്ചില്‍ ഊര്‍ജ്ജിതമാണ്.

video
play-sharp-fill

അതേസമയം, കാണാതായ സമയത്ത് ജാനു ധരിച്ചിരുന്ന വസ്ത്രം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെത്തിയതായി തെരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഒന്നാം തിയ്യതി മുതല്‍ തന്നെ ഇവര്‍ക്കായുള്ള അന്വേഷണം നടന്നുവരുന്നുണ്ടെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിരുന്നില്ല.

വാര്‍ഡ് അംഗം ചാള്‍സ് തയ്യിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പൊട്ടന്‍കോട് പള്ളിക്കുന്നേല്‍ മലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. കോടഞ്ചേരി പൊലീസിന് പുറമേ അഗ്നിരക്ഷാ സേന, ടാസ്‌ക് ഫോഴ്‌സ്, എന്റെ മുക്കം സന്നദ്ധ സേന എന്നിവരും തെരച്ചിലില്‍ പങ്കാളികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തുന്നുണ്ട്. നാളെ മുതല്‍ കൂടുതല്‍ മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.