
ജസ്റ്റിൻ സ്റ്റിയറിംങിൽ കൈപിടിച്ചു; ഹാൻഡ് ബ്രേക്കിനടിയിൽ കൈ കുടുങ്ങി; ജസ്റ്റിനെ പുറത്തെത്തിച്ച് നന്മയുടെ പെരുമയുമായി ടീം നന്മക്കൂട്ടം..! മണർകാട് നാലുമണിക്കാറ്റിൽ വെള്ളത്തിൽ വീണ കാറുയർത്തിയത് ഈരാറ്റുപേട്ട നന്മക്കൂട്ടത്തിന്റെ നേതൃത്വത്തിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് നാലുമണിക്കാറ്റിൽ അങ്കമാലി സ്വദേശിയായ ജസ്റ്റിന്റെ മരണത്തിനു ഇടയാക്കിയ അപകടത്തിൽ രക്ഷാ ദൗത്യവുമായി എത്തിയത് ഈരാറ്റുപേട്ടയിലെ നന്മനാട്ടുകൂട്ടം. ജസ്റ്റിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെങ്കിലും 12 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ കാറും, മരിച്ച ജസ്റ്റിന്റെ മൃതദേഹവും കണ്ടെത്തിയതും, സാഹസികമായി പുറത്തെത്തിച്ചതും നന്മനാട്ടുകൂട്ടം പ്രവർത്തകരായിരുന്നു.
ശനിയാഴ്ച അർദ്ധരാത്രിയിലാണ് മണർകാട് നാലുമണിക്കാറ്റിൽ പാലമുറി ഭാഗത്ത് കാർ ഒഴുക്കിൽപ്പെട്ട് അങ്കമാലി അമലപുരം മഞ്ഞപ്ര ആട്ടോക്കാരൻ വീട്ടിൽ ജസ്റ്റിൻ ജോയി (26) യാണ് അപടത്തിൽപ്പെട്ടത്. രാത്രി മുഴുവൻ പൊലീസും അഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുർന്നാണ്, ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പൊലീസ് ഇൻസ്‌പെക്ടറും അടക്കമുള്ളവർ ഈരാറ്റുപേട്ടയിലെ ടീം നന്മക്കൂട്ടത്തെ വിവരം അറിയിച്ചത്. ഈരാറ്റുപേട്ടയിലെ അറുപത് അംഗങ്ങളാണ് നന്മക്കൂട്ടത്തിൽ ഉള്ളത്. ഇതിൽ 34 പേർ മുങ്ങൽ വിദഗ്ധരാണ്. ഈ അംഗത്തിലെ ആറുപേരാണ് സംഭവ സ്ഥലത്ത് എത്തിയത്. മുഹമ്മദ് റാഫി, സുനീർ, ഷിജാസ്, ഷിഹാബ്, സുധീർ, ഷിജാസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ നേരെ എത്തി വെള്ളത്തിൽ ഇറങ്ങി പരിശോധന നടത്തുകയായിരുന്നു.
രണ്ടു മണിക്കൂറോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് ടീം നന്മക്കൂട്ടം രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഇവർ വെള്ളത്തിനടിയിൽ പരിശോധന നടത്തിയപ്പോൾ കാർ തലകീഴായി മറിഞ്ഞു കിടക്കുന്നത് കണ്ടെത്തി. വണ്ടിയുടെ ചില്ലു തകർത്ത് അകത്തു കയറിയ ടീം ആംഗങ്ങൾ മൃതദേഹം പുറത്തെടുത്തു. തുടർന്നു മരത്തിൽക്കെട്ടി കാർ വലിച്ചു പുറത്തെടുത്തു.
മുങ്ങൽ വിദഗ്ധരായ 34 പേർ അടങ്ങുന്നതാണ് നന്മക്കൂട്ടം ടീം. കഴിഞ്ഞ ദിവസം തിരുവല്ലയിൽ യുവാവിനെ ആറ്റിൽ വീണു കാണാതായിരുന്നു. ഇയാളുടെ മൃതദേഹം കണ്ടെത്തിയത് നാട്ടുക്കൂട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു.