കര്‍ണാടകയിലെ കുടഗില്‍ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല; കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യക്ക് വേണ്ടി മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു

Spread the love

കോഴിക്കോട്: കര്‍ണാടകയിലെ കുടഗില്‍ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടഗ് തടിയന്‍റെ മോള്‍ മലയില്‍ എത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണിത്.

video
play-sharp-fill

ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയില്‍ ട്രക്കിങിന് അനുമതിയുള്ളത്. ട്രക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റി എന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവിതിയെ കുറിച്ച്‌ വിവരം ഒന്നും ലഭിച്ചില്ല.

എറണാകുളത്ത് സോഫ്‌റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രക്കിങിനായി കുടഗിലെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയെതുടര്‍ന്ന് മലയില്‍ തെരച്ചില്‍ തുടരുകയാണ്. കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തെരച്ചില്‍ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group