
40 വർഷം മുമ്പ് നാടുവിട്ടയാളെ അവശ നിലയിൽ കണ്ടെത്തി
ചങ്ങരംകുളം: നാൽപതു വർഷം മുമ്പു നാടുവിട്ട എറണാകുളം സ്വദേശിയെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് കണ്ടെത്തി. എറണാകുളം നെച്ചൂർ സ്വദേശി പെരുമറ്റത്തിൽ ബാലന്റെ മകൻ കൃഷ്ണൻകുട്ടി (64)യെയാണ് കഴിഞ്ഞ ദിവസം അവശനിലയിൽ കണ്ടെത്തിയത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു സബ് ഇൻസ്പെക്ടർമാരായ അരവിന്ദൻ, ശ്രീനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് കുറ്റിപ്പുറം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയ ശേഷം കൃഷ്ണൻ കുട്ടിയെ സ്റ്റേഷനിൽ കൊണ്ടുവരികയായിരുന്നു. ഇൻസ്പെക്ടർ രമേശിന്റെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് വിശദവിവരങ്ങളറിഞ്ഞത്. ഇന്നലെ രാവിലെ കൃഷ്ണൻകുട്ടിയെ സ്റ്റേഷനിൽവച്ച് ബന്ധുക്കളെ ഏൽപ്പിച്ചു.അവിവാഹിതനായ കൃഷ്ണൻകുട്ടി പല സ്ഥലങ്ങളിലും കാൽനടയായിട്ടാണ് സഞ്ചരിച്ചിരുന്നത്. കുറച്ചുകാലം കുടകിൽ ജോലി ചെയ്തിരുന്നതായും പറയുന്നു.