കാണാതായ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബൈജുവിനെ കണ്ടെത്തി;എ എസ് ഐയെ കണ്ടെത്തിയത് ബംഗളുരുവിൽ നിന്ന്.മേലധികാരികളുടെ മാനസിക പീഡനം മൂലം നാടുവിട്ടതെന്ന് സൂചന.

Spread the love

കാണാതായ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബൈജുവിനെ ബെംഗളൂരില്‍ നിന്ന് കണ്ടെത്തി.

video
play-sharp-fill

എഎസ്‌ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്‌ഐ കണ്ടെത്തിയത്. സുഹൃത്തിനെ കാണാന്‍ പോയതാണെന്നാണ് എഎസ്‌ഐ പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് എഎസ്‌ഐ ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ണൂരിലെ എടിഎമ്മില്‍ നിന്ന് എഎസ്‌ഐ ബൈജു പണം പിന്‍വലിച്ചതായി കണ്ടെത്തി. പിന്നീട് ഇദ്ദേഹം ബെംഗളൂരില്‍ ഉണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group