ഫോൺ ഉപയോഗം കൂടിയപ്പോൾ വീട്ടുകാർ വഴക്കു പറഞ്ഞു, വീടുവിട്ടിറങ്ങിയ കുട്ടിയെ കാണാതായതോടെ അന്വേഷണം, 13 വയസ്സുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

Spread the love

മാഹി: ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ടുജെട്ടിക്ക് അടുത്തുള്ള പുഴയിൽനിന്നാണു രാവിലെ മൃതദേഹം കിട്ടിയത്.

തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയാണു മരിച്ചത്. ന്യൂമാഹി എംഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

മയ്യഴിപ്പുഴയ്ക്കു സമീപം പെരിങ്ങാടി കല്ലായി അങ്ങാടിയിൽ ഈച്ചി വൈഷ്ണവ് ഹോട്ടലിനു സമീപം വാടകവീട്ടിലാണ് 10 വർഷമായി ഇവരുടെ താമസം. മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്നാണു കുട്ടി വീടുവിട്ടിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തി. താമസ സ്ഥലത്തിനു സമീപം പുഴയോരത്തു കുട്ടിയുടെ ചെരുപ്പും കാൽപ്പാടും കണ്ടു. തുടർന്ന് പുഴയിൽ ഞായറാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.