video
play-sharp-fill

മിസ് പ്രിൻസസ് കേരള 2020ൽ നടി ശ്വേതാ മേനോനും : ഒഡീഷനിൽ നിന്നും തിരഞ്ഞെടുത്ത 18 പേർ മത്സരത്തിൽ മാറ്റുരയ്ക്കും

മിസ് പ്രിൻസസ് കേരള 2020ൽ നടി ശ്വേതാ മേനോനും : ഒഡീഷനിൽ നിന്നും തിരഞ്ഞെടുത്ത 18 പേർ മത്സരത്തിൽ മാറ്റുരയ്ക്കും

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്ത് വച്ച് നടക്കാൻ പോകുന്ന മിസ് പ്രിൻസസ് കേരള 2020 സൗന്ദര്യമത്സരത്തിലെ വിധികർത്താക്കളിൽ ഒരാളായി നടി ശ്വേതാ മേനോനും . താരം തന്നെയാണ് വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 14 വെള്ളിയാഴ്ച കൊല്ലം ബീച്ച് ഹോട്ടലാണ് മൽസരം നടക്കുന്നത്.

 

18 യുവതികളാണ് അവസാന ഘട്ട മൽസരത്തിൽ പങ്കെടുക്കുന്നത്. 15 സമ്മാനങ്ങളാണ് ഉള്ളത്. കോളേജുകളിലും, ക്യാമ്പസുകളിലും നടത്തിയ ഒഡീഷനിൽ നിന്നാണ് 18 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

24 നോർത്ത് കാതം, ലോഡ് ലിവിങ്സ്റ്റൺ,സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അനിൽ രാധാകൃഷ്ണൻ മേനോനും വിധികർത്താവായി എത്തുന്നു. നടൻ ബാല, മിസിസ് ഇന്ത്യ വേൾഡ് വൈഡ് ബ്രാൻറ് അംബാസിഡർ രഞ്ജിനി ജോർജ്ജ്, കോറിയോഗ്രാഫർ കൽപ്പന സുശീലൻ എന്നിവർ മറ്റു വിധി വിധികർത്താക്കളാണ്.