
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യാത്രക്കാരനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി പൊലീസ് ഉദ്യോഗസ്ഥര്‍. നിയന്ത്രണം വിട്ട് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ തൂങ്ങി കിടന്ന യാത്രക്കാരനെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സക്കീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ അഭിരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ അബു സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീണത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ തൂങ്ങി കിടന്ന യാത്രക്കാരനെ തക്കസമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാരനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. യാത്രക്കാരനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.
https://www.facebook.com/watch/keralapolice/?ref=embed_video