video
play-sharp-fill

പ്രണയം നിരസിച്ചതിൻ്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

പ്രണയം നിരസിച്ചതിൻ്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഇരുപത്തിരണ്ടുകാരൻ അറസ്റ്റില്‍. തൃശൂര്‍ കുന്നംകുളം സ്വദേശി അഭിഷേകാണ് പിടിയിലായത്. പ്രതി പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് അഭിഷേക് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പെൺകുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറി. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.