
ഇടുക്കി: സിപിഎം ജില്ലാക്കമ്മറ്റി ഓഫീസിന് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മന്ത്രി വി. എൻ വാസവൻ. സംസ്ഥാനത്ത് പല ഭാഗത്തും നടക്കുന്ന അക്രമണങ്ങളുടെ ഭാഗമാണിത്, പോലിസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം കട്ടപ്പനയിൽ പറഞ്ഞു.സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പുലര്‍ച്ചെ രണ്ട് മണിക്കാണ് ആക്രമണമുണ്ടായത്.
മൂന്ന് ബൈക്കുകളിൽ എത്തിയവർ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാർ വ്യക്തമാക്കി.കല്ലേറിൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് സംഭവിച്ചു. അക്രമികൾ ബൈക്കിൽ ഇരുന്നുകൊണ്ടു തന്നെ ഓഫീസിന് നേർക്ക് കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബൈക്കിൽ ആറുപേരുണ്ടായിരുന്നുവെന്നാണ് സൂചന.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേർക്കുണ്ടായ അക്രമണത്തിന് രണ്ടുമാസം തികയുന്ന വേളയിലാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


