
തിരുവനന്തപുരം: കാറിന്റെ പിൻചക്രം ഊരിത്തെറിച്ചതിൽ സംശയമുണ്ടെന്നും പോലീസ് അന്വേഷിക്കട്ടെയെന്നും മന്ത്രി സജി ചെറിയാൻ. നേരത്തേ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാഹനത്തിന്റെ ചക്രവും ഇതേരീതിയിൽ ഊരിപ്പോയിരുന്നു. കഴിഞ്ഞ ദിവസം വാമനപുരത്ത് വെച്ചായിരുന്നു സംഭവം.
മന്ത്രി സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റയുടെ പിൻ ചക്രം ഊരിത്തിരിക്കുകയായിരുന്നു. ഇന്നോവ ക്രിസ്റ്റ നല്ല വാഹനമാണെന്നും ചക്രം ഊരിയത് ആദ്യമായിട്ടാണെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ ഒരു ചെറിയ സംശയമുണ്ട്. വീൽ നട്ട് മാത്രം ഇല്ല. ബോൾട്ട് വാഹനത്തിലുണ്ട്. അങ്ങനെ ഊരുമോ എന്നാണ് സംശയം എന്ന് മന്ത്രി പറഞ്ഞു.
സർവീസ് കഴിഞ്ഞതിനു പിന്നാലെയാണ് സജി ചെറിയാന്റെ ഔദ്യോഗിക കാർ തകരാറിലായത്. ബാലഗോപാലിന്റെ വാഹനവും സർവീസിനു പിന്നാലെയാണ് വഴിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


