മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു; അപകടം ഉണ്ടായത് മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്ക് പോകും വഴി തിരുവല്ല ബൈപ്പാസിൽ വെച്ച്

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട : മന്ത്രി ചിഞ്ചുറാണിയുടെ കാർ തിരുവല്ല ബൈപ്പാസിൽ വെച്ച് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല.

തിരുവല്ല ബൈപ്പാസിൽ മല്ലപ്പള്ളിയിലേക്ക് തിരിയുന്ന ഭാഗത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈപ്പാസിലെ സിഗ്നലിന് സമീപം വെച്ച് റോഡിലുണ്ടായിരുന്ന ബസിനെ തട്ടാതിരിക്കാൻ വേണ്ടി വെട്ടിച്ചപ്പോൾ, നിയന്ത്രണം തെറ്റി സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

മഴയെത്തുടർന്ന് റോഡിൽ വെള്ളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മന്ത്രിയുടെ കാറിന്റെ മുൻവശത്ത് കേടുപാടുണ്ടായിട്ടുണ്ട്. ഉടൻ തന്നെ മന്ത്രിയെ തിരുവല്ല ഗസ്റ്റ്ഹൗസിലേക്ക് മാറ്റുകയും ചെയ്തു.