video
play-sharp-fill

Friday, May 23, 2025
HomeMainമുഖ്യമന്ത്രി മൗനവ്രതത്തിലോ..? ബ്രഹ്മപുരം വിഷയത്തിൽ സഭയിലും മൗനം പാലിച്ച് മുഖ്യമന്ത്രി..! കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ...

മുഖ്യമന്ത്രി മൗനവ്രതത്തിലോ..? ബ്രഹ്മപുരം വിഷയത്തിൽ സഭയിലും മൗനം പാലിച്ച് മുഖ്യമന്ത്രി..! കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ത് ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ്

Spread the love

സ്വന്തം ലേഖകർ

തിരുവനന്തപുരം : ബ്രഹ്മപുരം വിഷയത്തിൽ സഭയിലും മൗനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സഭയിലുണ്ടായിരുന്നിട്ടും, വിഷയത്തിൽ മുഖ്യമന്ത്രി സംസാരിച്ചില്ല.

കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയെങ്കിലും പിണറായി വിജയൻ പ്രതികരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര പ്രമേയത്തിന് അനുമതി നേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷുമാണ് നിയമസഭയിൽ മറുപടി നൽകിയത്.

അതേ സമയം, ബ്രഹ്മപുരത്തെ ബയോമൈനിംഗ് കമ്പനിയെ പൂർണമായും സഭയിൽ ന്യായീകരിക്കുകയാണ് സർക്കാർ. പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു തദ്ദേശമന്ത്രിയുടെ സഭയിലെ മറുപടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments