play-sharp-fill
തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കാനൊരുങ്ങി സർക്കാർ; കു​ടും​ബ ബ​ജ​റ്റ്​ സ​ർ​വേ നടത്താൻ മ​ന്ത്രി​സ​ഭ യോ​ഗത്തിന്റെ അനുമതി; സ​ർ​വേ ന​ട​ത്തു​ന്ന​ത് ​തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം പു​തു​ക്കു​ന്നതിന്റെ ഭാ​ഗമായി പു​തി​യ ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക ത​യാ​റാ​ക്കുന്നതിന്; തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി ​നി​ശ്ച​യി​ക്കു​ക സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ

തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കാനൊരുങ്ങി സർക്കാർ; കു​ടും​ബ ബ​ജ​റ്റ്​ സ​ർ​വേ നടത്താൻ മ​ന്ത്രി​സ​ഭ യോ​ഗത്തിന്റെ അനുമതി; സ​ർ​വേ ന​ട​ത്തു​ന്ന​ത് ​തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം പു​തു​ക്കു​ന്നതിന്റെ ഭാ​ഗമായി പു​തി​യ ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക ത​യാ​റാ​ക്കുന്നതിന്; തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി ​നി​ശ്ച​യി​ക്കു​ക സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കു​ന്ന​തി​ന്​ കു​ടും​ബ ബ​ജ​റ്റ്​ സ​ർ​വേ​യു​മാ​യി സ​ർ​ക്കാ​ർ. സ​ർ​വേ ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ യോ​ഗം അ​നു​മ​തി ന​ൽ​കി.

സം​സ്ഥാ​ന​ത്ത്​ അ​വ​സാ​ന​മാ​യി കു​ടും​ബ ബ​ജ​റ്റ്​ സ​ർ​വേ ന​ട​ത്തി​യ​ത്​ 2011-12ലാ​ണ്. 1948ലെ ​മി​നി​മം വേ​ജ​സ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക ത​യാ​റാ​ക്കാ​നാ​ണ്​ സ​ർ​വേ ന​ട​ത്തു​ന്ന​ത്. 10​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മി​നി​മം വേ​ത​നം പു​തു​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. കോ​വി​ഡ്​ വ​ന്ന​തി​നാ​ൽ വൈ​കി.


സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി ​നി​ശ്ച​യി​ക്കു​ക. മി​നി​മം വേ​ത​നം പു​തു​ക്കു​ന്ന​തി​ന്​ മു​മ്പ് ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഉ​പ​ഭോ​ക്​​തൃ വി​ല​സൂ​ചി​ക ത​യാ​റാ​ക്ക​ണം. സ​ർ​വേ​ക്കാ​യി ​പ്ര​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പ്​ ഇ​ക്ക​ണോ​മി​ക്സ്​ ആ​ൻ​ഡ്​​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ വ​കു​പ്പി​നോ​ട്​​ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011-12ലെ ​സ​​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 85 തൊ​ഴി​ൽ മേ​ഖ​ല​ക​ളി​​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി​യാ​ണ്​ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. ഇ​ത്ത​വ​ണ​യി​ത്​ നൂ​റി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ വ​രും. 2023-24 അ​ടി​സ്ഥാ​ന വ​ർ​ഷം ക​ണ​ക്കാ​ക്കി ഇ​ക്ക​ണോ​മി​ക്സ്​ ആ​ൻ​ഡ്​​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ വ​കു​പ്പ്​ ത​യാ​റാ​ക്കി ന​ൽ​കി​യ കു​ടും​ബ സ​ർ​വേ പ്ര​പ്പോ​സ​ലാ​ണ് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​ത്.

സ​ർ​വേ പൂ​ർ​ത്തി​യാ​കാ​ൻ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മെ​ടു​ക്കും. സ​ർ​വേ ന​ട​ത്തി​പ്പി​ന്​ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മു​ള്ള സം​സ്ഥാ​ന​ത​ല ക​ൺ​സ്യൂ​മ​ർ പ്രൈ​സ്​ ഇ​ൻ​ഡ​ക്​​സ്​ റി​വി​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം, ഇ​ക്ക​ണോ​മി​ക്സ്​ ആ​ൻ​ഡ്​​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ​ഗ്​​ധ​രു​മ​ട​ങ്ങി​യ​താ​യി​രി​ക്കും റി​വി​ഷ​ൻ ക​മ്മി​റ്റി.

ഉ​ന്ന​യി​ക്കേ​ണ്ട ചോ​ദ്യ​ങ്ങ​ൾ ഇ​ക്ക​ണോ​മി​ക്സ്​ ആ​ൻ​ഡ്​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ വ​കു​പ്പ്​ ത​യാ​റാ​ക്കും. ഇ​തു​ പി​ന്നീ​ട്​ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗ​കാ​ര​ത്തി​ന്​ വ​രും. സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ -ഒ​ന്ന്, റി​സ​ര്‍ച് അ​സി​സ്റ്റ​ന്‍റ് -ഒ​ന്ന്, എ​ൽ.​ഡി ക​മ്പ​യി​ല​ര്‍/ എ​ൽ.​ഡി ടൈ​പി​സ്റ്റ് -ര​ണ്ട്​ എ​ന്നീ ത​സ്തി​ക​ക​ൾ 18 മാ​സ​ത്തേ​ക്ക് സൃ​ഷ്ടി​ക്കാ​നും മ​​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. പു​ന​ര്‍വി​ന്യാ​സം വ​ഴി ഈ ​ത​സ്തി​ക​ക​ളി​ലേ​ക്ക്​ നി​യ​മ​നം ന​ട​ത്തും. പ്ര​തി​ദി​നം 600 രൂ​പ വേ​ത​ന​ത്തി​ൽ 22 ഫീ​ൽ​ഡ് വ​ർ​ക്ക​ർ​മാ​രെ​യും നി​യ​മി​ക്കും.