video

00:00

കുപ്പിവെള്ളം തോന്നുന്ന വിലയ്ക്ക് വിൽക്കാം എന്ന് കരുതണ്ട…! കുപ്പിവെള്ളത്തിന് 13 രൂപ മാത്രം : സർക്കാരിന്റെ വിലനിയന്ത്രണം പ്രാബല്യത്തിൽ

കുപ്പിവെള്ളം തോന്നുന്ന വിലയ്ക്ക് വിൽക്കാം എന്ന് കരുതണ്ട…! കുപ്പിവെള്ളത്തിന് 13 രൂപ മാത്രം : സർക്കാരിന്റെ വിലനിയന്ത്രണം പ്രാബല്യത്തിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വേനൽ കടുത്ത് തുടങ്ങിയതോടെ കുപ്പിവെള്ളം ഇനി തോന്നുന്ന വിലയ്ക്ക വിൽക്കാമെന്ന് കരുതണ്ട. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപ മാത്രം. അതിൽ വില കൂടുതൽ ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. വില നിയന്ത്രണം നിലവിൽ വന്നതായും സർക്കാർ അറിയിച്ചു.

ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയതിനുശേഷം പരിശോധനകൾ കർശനമാക്കും. ബിഐഎസ് നിഷ്‌കർഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിൽക്കാൻ പാടുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരും ഇഷ്ടമുള്ള വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് 13 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം വന്നത്. ഇതോടൊപ്പം അനധികൃത കുടിവെള്ള പ്ലാന്റുകളെ നിയന്ത്രിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

Tags :