‘ മായം കലർന്നുവെന്ന് ഉറപ്പ് ‘; മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പ് ; നിലപാടിലുറച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി
സ്വന്തം ലേഖകൻ
കൊല്ലം: ആര്യങ്കാവിൽ പിടികൂടിയ പാലിൽ മായം കലർന്നിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ പിടിച്ചെടുത്ത ദിവസം ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ട് തന്റെ കൈവശം ഉണ്ട്. ആറ് മണിക്കൂർ മാത്രമേ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം ഉണ്ടാകൂ അതിന് ശേഷം അത് ഓക്സിജൻ ആയി മാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശാധന വൈകിയതാണോ റിപ്പോർട്ടിൽ ഉണ്ടായ അന്തരത്തിന് കാരണമെന്ന് പരിശോധിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പാണ് മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.
മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. തുടർന്ന് ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന 15300 ലിറ്റർ പാൽ പിടിച്ചെടുക്കുകയായിരുന്നു.