video
play-sharp-fill

പാലിൽ സർവ്വത്ര കീടനാശിനി; അർബുദത്തിന് കാരണമാകുമെന്ന് വിദഗ്ധർ

പാലിൽ സർവ്വത്ര കീടനാശിനി; അർബുദത്തിന് കാരണമാകുമെന്ന് വിദഗ്ധർ

Spread the love


സ്വന്തം ലേഖകൻ

ഡൽഹി: പാലിൽ സർവ്വത്ര കീടനാശിനി. പാലിന് കൊഴുപ്പുകൂട്ടാൻ ഉപയോഗിക്കുന്ന ഫോർമാലിനും കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കളും അർബുദത്തിന് കാരണമാകാമെന്ന് വിദഗ്ധർ. മായം കലർന്ന പാൽ ഏറെക്കാലം ഉപയോഗിക്കുന്നതിലൂടെ സാവകാശം വിഷാംശം നമ്മുടെ ശരീരത്തിലെ പല അവയവങ്ങളിലേക്കുമെത്തും. മായം കണ്ടെത്തുന്നതിനുള്ള പരിശോധനക്കൊപ്പം വിശദമായ പഠനം നടത്തി പ്രതിരോധത്തിന് സംസ്ഥാന സർക്കാർ മുൻകൈയ്യെടുക്കണമെന്നും ക്യാൻസർ രോഗ വിദഗ്ധർ പറയുന്നു. പാൽ ഉപയോഗിച്ചാൽ ഒരുദിവസം കൊണ്ട് അർബുദം കീഴടക്കുമെന്നല്ല. മായം കലർന്ന പാൽ പതിവാക്കിയാൽ വിഷാംശത്തിന്റെ അളവ് ക്രമേണ ശരീരത്തിൽ കൂടും. ഇത് രോഗകാരണമായേക്കും.പാലിലൂടെയുള്ള അർബുദസാധ്യത സംബന്ധിച്ച് കേരളത്തിൽ ഇതുവരെ വിശദമായ പഠനം നടന്നിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി ഇക്കാര്യങ്ങൾ പരിശോധിക്കണം.