play-sharp-fill
ക്ഷീര കർഷകരുടെ പ്രതിസന്ധിയ്ക്ക് വിരാമം : നാളെ മുതൽ മലബാർ മിൽമ മുഴുവൻ പാലും സംഭരിക്കും

ക്ഷീര കർഷകരുടെ പ്രതിസന്ധിയ്ക്ക് വിരാമം : നാളെ മുതൽ മലബാർ മിൽമ മുഴുവൻ പാലും സംഭരിക്കും

സ്വന്തം ലേഖകൻ

കോഴിക്കോട്: ക്ഷീര കർഷകരിൽ നിന്നും നാളെ മുതൽ മലബാർ മിൽമ മുഴുവൻ പാലും സംഭരിക്കുമെന്നും അറിയിച്ചു. കേരളത്തിന്റെ പാൽ വേണ്ടെന്ന തീരുമാനത്തിൽ നിന്നും തമിഴ്‌നാട് പിൻവാങ്ങിയതോടെയാണ് പുതിയ തീരുമാനം.


 

തമിഴ്‌നാട്ടിലേക്ക് പാൽ കയറ്റുമതി ചെയ്യുന്നതിൽ പ്രതിസന്ധി വന്നതോടെ കഴിഞ്ഞ ദിവസം മലബാർ മിൽമ പാലെടുത്തിരുന്നില്ല. ഇന്ന് 70 ശതമാനം മാത്രമാണ് പാലെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ റോഡുള്ള പാൽപൊടി സംഭരണ കേന്ദ്രം പ്രതിദിനം അമ്പതിനായിരം ലിറ്റർ പാൽ എടുത്തുകൊള്ളാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ വെല്ലൂർ, ദിണ്ടിഗൽ പ്ലാന്റുകളും പാലെടുത്ത് പാൽപൊടിയാക്കുമെന്ന് മലബാർ മിൽമ മാനേജിംഗ്

ഡയറക്ടർ കെ.എം വിജയകുമാരനും മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ് മണിയും പറഞ്ഞു. സംസ്ഥാനത്ത് സാമൂഹിക ക്ഷേമ വകുപ്പ്, കൺസ്യൂമർ ഫെഡ്, പൊതുവിതരണ സംവിധാനം എന്നിവ വഴി പാൽവിതരണം നടത്തുന്നു.

ഇതിന് പുറമെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്കടക്കം പാൽ എത്തിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം പാൽ ശേഖരിക്കാത്തതിനെ തുടർന്ന് ക്ഷീര കർഷകർ പാൽ ഒഴുക്കി കളഞ്ഞ് കർഷകർ

പ്രതിഷേധിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പാൽ സംഭരണം താത്കാലികമായി നിർത്തിവെച്ചത്. തുടർന്നായിരുന്നു പ്രതിഷേധം. മലബാർ മേഖലയിൽ ഓരോ ദിവസവും മിൽമ 6 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്.

മിച്ചം വരുന്ന പാലിന്റെ ചെറിയൊരളവ് മിൽമ തിരുവനന്തപുരം യൂണിയൻ വാങ്ങിയിരുന്നെങ്കിലും തിരുവനന്തപുരത്തും കനത്ത പ്രതിസന്ധി നിലനിൽക്കുകയാണ്. എന്നാൽ ലോക്ഡൗൺ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായി കുറഞ്ഞിരുന്നു.

 

തമിഴ്‌നാട് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ കേരളത്തിൽനിന്നുള്ള പാൽ എടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞിരുന്നു.

ഓൺലൈൻ വഴി പാൽ വിതരണത്തിന് ഒരുങ്ങി മിൽമ. തിരുവനന്തപുരത്തും കൊച്ചിയിലും ഓൺലൈൻ വഴി മിൽമ വീടുകളിൽ പാൽ എത്തിക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. അവശ്യ സർവ്വീസായതോടെ എല്ലാ മിൽമ ബൂത്തുകളും തുറക്കാൻ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാൽപ്പൊടി നിർമ്മാണം സംബന്ധിച്ച് തമിഴ്‌നാട്ടിലെ കമ്ബനികളുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് പാൽ വിതരണം പുനരാരംഭിച്ചത്. പാൽ വേണ്ടവർ മിൽമയിൽ വിളിച്ചാൽ വീട്ടിൽ പാൽ എത്തിക്കും. സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല.

അധികംവരുന്ന പാൽ ഉപയോഗിച്ച് പാൽപ്പൊടി നിർമ്മാണം നടത്താൻ തമിഴ്‌നാട്ടിലെ കമ്ബനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു. രണ്ടുദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റർ പാൽ വിൽക്കാനാകാതെ വന്നതോടെ മിൽമ മലബാർ മേഖലാ യൂണിയൻ ഒരു ദിവസത്തേക്ക് പാൽ സംഭരണം നിർത്തിയിരുന്നു.

 

പൊതുജനങ്ങൾക്ക് പാലിന്റെ ലഭ്യത അറിയാനായി ഹൈൽപ് ലൈൻ നമ്ബർ തുടങ്ങിയതായും മിൽമ മലബാർ മേഖലാ യൂണിയൻ രണ്ടു ദിവസം മുമ്പ് അറിയിച്ചിരുന്നു.