play-sharp-fill
കടക്കെണിയിലായ കര്‍ഷക കുടുംബത്തെ രക്ഷിക്കാന്‍ സുമനസുകള്‍ ഒന്നിച്ചു; മിലാപിലൂടെ സമാഹരിച്ചത് 2.4 ലക്ഷം രൂപ

കടക്കെണിയിലായ കര്‍ഷക കുടുംബത്തെ രക്ഷിക്കാന്‍ സുമനസുകള്‍ ഒന്നിച്ചു; മിലാപിലൂടെ സമാഹരിച്ചത് 2.4 ലക്ഷം രൂപ

സ്വന്തം ലേഖകൻ

കണ്ണൂര്‍:   കടക്കെണിയിലായ കണ്ണൂര്‍ ജില്ലയിലെ കര്‍ഷക കുടുംബത്തെ സഹായിക്കുവാന്‍ സുമനസുകള്‍ ഒന്നിച്ചപ്പോള്‍ ക്രൗഡ് ഫണ്ടിംഗ് ഫ്‌ളാറ്റ് ഫോമായ മിലാപിലൂടെ ഒരുമാസത്തിനുള്ളില്‍ സമാഹരിച്ചത് 2.4 ലക്ഷം രൂപ. കണ്ണൂര്‍ സ്വദേശികളായ നാരായണനും ആണ്ടാളിനുമാണ് ഇത്തരത്തില്‍ മിലാപ് സഹായധനസമാഹരണത്തിന് വഴിയൊരുക്കിയത്. മിലാപിലൂടെ ആരംഭിച്ച സഹായധനസമാഹരണത്തിന് ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിരവധി പേര്‍ സഹായവുമായി രംഗത്തെത്തി.

ഈ കര്‍ഷക കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പ്, തങ്ങളുടെ കൃഷിസ്ഥലത്തെ ജലസേചനത്തിനായി ഒരു കിണര്‍ കുഴിക്കുന്നതിനായി  1,00,000 രൂപ വായ്പയായി വാങ്ങിയിരുന്നു. പ്രതിമാസം അന്യായമായ ഉയര്‍ന്ന നിരക്കിലുള്ള പലിശയാണ് പണമിടപാടുകാരന്‍  ഈടാക്കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ വന്നതോടെ   പ്രതിമാസ തിരിച്ചടവ് മുടങ്ങിയ സ്ഥിതിയായി. അവരുടെ വായ്പാ തുക ഇതിനിടെ2,40,000 രൂപയായി വര്‍ദ്ധിക്കുകയുമുണ്ടായി.
ഈ സാഹചര്യത്തിലാണ് വായ്പ തിരിച്ചടയ്ക്കുന്നതിനായി അവര്‍ സുമനസുകളുടെ സഹായം തേടി മിലാപിലൂടെ ധനസമാരണം നടത്തിയത്.

നേരത്തെ മിലാപ് കുടുംബ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കേരളത്തിലെ ഒരു റാപ്പ് സംഗീത കലാകാരനെ സഹായിച്ചിരുന്നു. മിലാപ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ക്രൗഡ് ഫണ്ടിംഗ് ഇപ്പോള്‍ മെഡിക്കല്‍ ഇതര കാരണങ്ങള്‍ക്കും കൂടുതലായി ഉപയോഗിക്കുന്നു.