play-sharp-fill
മലയാളി എന്തുകൊണ്ട് കേരളം വിടുന്നു? ;  പ്രവാസ ജീവിതം ഒരു അനുഗ്രഹം ; വാക്കുകൾ വൈറലാകുന്നു

മലയാളി എന്തുകൊണ്ട് കേരളം വിടുന്നു? ; പ്രവാസ ജീവിതം ഒരു അനുഗ്രഹം ; വാക്കുകൾ വൈറലാകുന്നു

സ്വന്തം ലേഖകൻ

എന്തുകൊണ്ടാണ്
മലയാളി കേരളം വിടുന്നത്? പ്രത്യേകിച്ച് പുതിയ തലമുറ ഇന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ തയാറെടുക്കുകയാണ്.

കേരളത്തിലെ രാഷ്ട്രീയവും ഭരണസംവിധാനങ്ങളും ജനങ്ങള്‍ക്ക് മടുത്തുതുടങ്ങി. എല്ലാ പാര്‍ട്ടികളും മാറി മാറി ഭരിച്ചിട്ട് എന്ത് പ്രയോജനം?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന് കടം കോടികള്‍. സ്വന്തം വീട്ടില്‍ രണ്ടു ചാക്ക് അരി വാങ്ങി വന്നാല്‍ നമുക്ക് സ്വന്തമായി ഇറക്കാന്‍ പറ്റാത്ത സാഹചര്യം. അതിനും നോക്ക് കൂലി. പ്രവാസികളെ മാത്രം ലക്ഷ്യമിട്ട് അടച്ചിട്ട വീടിന് ടാക്സ് എന്ന വിചിത്രമായ സംഗതി കൊണ്ടുവന്നു. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതുകൊണ്ടുമാത്രമാണ് അതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.

ഗള്‍ഫ് നാടുകളിലെ വാഹന പരിശോധന കണ്ടു പഠിക്കണം നാട്ടിലെ പൊലീസുകാര്‍. ഇവിടെ വാഹനത്തില്‍നിന്നും നമ്മള്‍ പുറത്തിറങ്ങേണ്ട ആവശ്യം ഇല്ല. അവര്‍ നമ്മുടെ അടുത്തേക്ക് വന്ന് പേപ്പറുകള്‍ ചെക്ക് ചെയ്യുന്നു.

കേരളത്തില്‍ പേപ്പറുമായി ഇറങ്ങിച്ചെല്ലാന്‍ താമസിച്ചാല്‍ അതിന് തെറി വേറെ കിട്ടും. ഒരു ഓഫീസ് മൊത്തം പൂട്ടിയിട്ടു ഉല്ലാസയാത്ര പോകാം, ആരും ചോദിക്കില്ല. ചോദിച്ചാല്‍ യൂണിയനുകള്‍ മറുപടി തരും. സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു യൂണിയനിലും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത് എന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവരേണ്ടത്. എങ്കില്‍ കേരളത്തില്‍ അഴിമതി വളരെ കുറയും.

വൈകീട്ട് എട്ടു മണി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് തനിയെ നമ്മുടെ നാട്ടില്‍ പുറത്തുപോകാന്‍ സുരക്ഷ ഇല്ലാത്ത നാടാണ് കേരളം. ഗള്‍ഫ് രാജ്യങ്ങളില്‍ ഏത് സമയത്തും സ്ത്രീകള്‍ക്ക് സുരക്ഷിതയായി പുറത്തു നടക്കാം. ഇവിടെ ഹര്‍ത്താല്‍ ഇല്ല, രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ ഇല്ല, മിന്നല്‍ പണിമുടക്കുകളില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങളും ഇല്ല. പ്രവാസ ജീവിതം ഒരു അനുഗ്രഹം തന്നെയാണ്.