Spread the love

 

മുതിർന്ന നടൻ മിഥുൻ ചക്രവർത്തിയെ നെഞ്ചുവേദനയെ തുടർന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

video
play-sharp-fill

അദ്ദേഹം നിലവില്‍ ചികിത്സയിലാണ്. ആരോഗ്യനില ആശങ്കാജനകമാണ് എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

മിഥുൻ ചക്രവർത്തിയുടെ കുടുംബം ഇക്കാര്യം സ്ഥിരീകരിക്കുകയോ ഔദ്യോഗിക പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുൻ ചക്രവർത്തിക്ക് 2024 ജനുവരിയില്‍ പദ്മഭൂഷണ്‍ ലഭിച്ചു. അടുത്തിടെ ‘ഡാൻസ് ബംഗ്ലാ ഡാൻസ്’ എന്ന ഷോയില്‍ ജഡ്ജ് ആയിരുന്നു. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലായി 350-ലധികം സിനിമകള്‍ വ്യാപിച്ചുകിടക്കുന്ന ശ്രദ്ധേയമായ കരിയർ ആണ് അദ്ദേഹത്തിന്റേത്. തനിക്ക് പത്മഭൂഷണ്‍ ലഭിക്കുന്നുവെന്ന് ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.