പരപ്പനങ്ങാടിയിൽ മധ്യവയസ്കന് വെട്ടേറ്റു ; പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

Spread the love

പരപ്പനങ്ങാടി : കരിങ്കല്ലത്താണിയിൽ മധ്യവയസ്കന് വെട്ടേറ്റു. വെട്ടിയ ആയുധവുമായി പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം. ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61)യ്ക്കാണ് വെട്ടേറ്റത് ഇയാൾ പ്രാദേശിക സി.എം.പി പ്രവർത്തകനാണ്.

ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) വെട്ടാൻ ഉപയോഗിച്ച ആയുധവുമായി പരപ്പനങ്ങാടി പോലീസിൽ കീഴടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരമായ പരിക്കേറ്റ കോയയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോയ ജോലി ചെയ്യുന്ന സൊസൈറ്റിയിൽ നിന്ന് വായ്പ് തിരിച്ചടക്കുന്നതിനുള്ള നോട്ടീസ് അയച്ചതിലുള്ള വിരോധമാണ് അക്രമത്തിനിടയാക്കിയത് എന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.