
മിഠായി രൂപത്തിൽ ലഹരി: 3 പേർ അറസ്റ്റിൽ: സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്റെ അഡ്രസിലെത്തിയ പാഴ്സലിലായിരുന്നു ലഹരി; 105 മിഠായികളാണ് പാഴ്സല്‍ കവറില്‍ ഉണ്ടായിരുന്നത്.
തിരുവനന്തപുരം: മിഠായി രൂപത്തില്‍ ലഹരിമരുന്നുമായി മൂന്ന് തമിഴ്നാട് സ്വദേശികള്‍ പിടിയിലായി. നെടുമങ്ങാട് ആണ് സംഭവം നടന്നത്.
പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വട്ടപ്പാറയിലുള്ള സ്വകാര്യ ബോയ്സ് ഹോസ്റ്റലില്‍ അഡ്രസിലാണ് പാഴ്സല്‍ എത്തിയത്. ഈ പാഴ്സല്‍ വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

105 മിഠായികളാണ് പാഴ്സല്‍ കവറില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഈ
മിഠായിയില്‍ ടെട്രാ ഹൈഡ്രോ കനാമിനോള്‍ എന്ന ലഹരി വസ്തു ഉണ്ടെന്നും പോലീസ് വെളിപ്പെടുത്തി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
Third Eye News Live
0