video
play-sharp-fill

Saturday, May 24, 2025
HomeCrimeമൊബൈൽ കടയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് നഗ്നചിത്രങ്ങളും, വീഡിയോയും കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ;...

മൊബൈൽ കടയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് നഗ്നചിത്രങ്ങളും, വീഡിയോയും കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ; സംഭവം പാലായിൽ

Spread the love

സ്വന്തം ലേഖകൻ

പാല:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി
പ്രലോഭിപ്പിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും
എടുത്തു നിന്തരം ചാറ്റിങ്ങിലൂടെ ശല്യം ചെയ്ത
വയനാട് പെരിയ സ്വദേശിയായ യുവാവിനെ
പാലാ പോലീസ് അറസ്റ്റ് ചെയ്തു .മനന്തവാടി സ്വദേശി അജ്മൽ 22 ആണ് പിടിയിലായത്

ഈ യുവാവ് പാലായിലുള്ള മൊബൈൽ
ഷോപ്പിൽ ജോലി ചെയ്തു വരവേ മൊബൈൽ ഷോപ്പിൽ എത്തിയ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന്
പെൺകുട്ടിയുടെ മൊബൈൽ ഫോൺ മൊബൈൽ നമ്പർ കരസ്ഥമാക്കുകയും
പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തും തുടർന്ന് വിവാഹവാഗ്ദാനം നൽകി
പെൺകുട്ടിയിൽ നിന്നും നഗ്ന ഫോട്ടോകളും വീഡിയോകളും കരസ്ഥമാക്കി പെൺകുട്ടിയെ
നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയംതോന്നിയ രക്ഷിതാക്കൾ
കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ പുറത്തായത്‌.

തുടർന്ന് പാലാ
പോലീസ് സ്റ്റേഷനിൽ മാതാപിതാക്കളും ആയിട്ട് എത്തിയ കുട്ടി സ്റ്റേഷനിലെ
ചൈൽഡ് ഫ്രണ്ട്‌ലി ഓഫീസരോട് നടന്ന കാര്യങ്ങൾ വ്യക്തമാക്കിയതിനെ തുടർന്ന്
നടത്തിയ അന്വേഷണത്തിൽ പ്രതിക്കെതിരെ പാലാ പോലീസ് സ്റ്റേഷനിൽ കേസ്
രജിസ്റ്റർ ചെയ്യുകയും ഈ വിവരം അറിഞ്ഞു പാലായിൽ നിന്നും മുങ്ങിയ
പ്രതിയെ വയനാട് പെരിയയിലുള്ള എക്കണ്ടി വീട്ടിൽനിന്നും സ്റ്റേഷനിൽ
കൂട്ടിക്കൊണ്ടുവന്ന് പ്രതിയെ തിരിച്ചറിഞ്ഞു.
പ്രതിയുടെ പക്കൽ നിന്നും കൃത്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും
ലാപ്ടോപ്പും കണ്ടെടുത്തു.

പാലാ ഡിവൈഎസ്‌പി ഷാജു ജോസിന്റെ
നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പാലാ
എസ്‌എച്ച്‌ഒ ടോംസൺ കെപി, എസ്‌ഐമാരായ അഭിലാഷ്,
ഷാജി സെബാസ്റ്റ്ൻ, എ എസ്‌ ഐ ജോജൻ ജോർജ്,
ബിജു കെ തോമസ്,സിനിയർ സിവിൽ
പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ
മാത്യു, എന്നിവരുടെ നേതൃത്വത്തിൽ
ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments