ആളും ആരവവും ആവേശമായി അലത്താളം: കലോത്സവ വേദികളിൽ അരങ്ങുണർന്നു; വെള്ളിയാഴ്ച രാവിലെ വേദികൾ ഉണർന്നു തുടങ്ങുന്നു
സ്വന്തം ലേഖകൻ
കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിന്റെ രണ്ടാം ദിനം ആവേശത്തോടെ തുടക്കമാകുന്നു. രാവിലെ ഒൻപത് മണിക്ക് മത്സരങ്ങൾ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പല വേദികളും ഉണർന്ന് തുടങ്ങുന്നതേയുള്ളൂ. തിരുനക്കര മൈതാനത്ത് നടന്ന തിരുവാതിരയും, സി.എം.എസ് കോളേജിൽ നടന്ന മൂകാഭിനയവും, ബസേലിയസ് കോളേജിൽ നടന്ന കേരള നടനവും വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അവസാനിച്ചത്.
വെള്ളിയാഴ്ച രാവിലെ വേദി ഒന്ന് തിരുനക്കര മൈതാനത്ത് രാവിലെ ഒമ്പതിന് മോണോ ആക്ട് നടക്കും, രാത്രി ഏഴിന് സ്‌കിറ്റും അരങ്ങേറും. സി.എം.എസ് കോളേജിലെ ഗ്രേറ്റ് ഹാളിലെ രണ്ടാം നമ്പർ വേദിയിൽ രാവിലെ ഒൻപതിന് ആൺകുട്ടികളുടെ ഭരതനാട്യം അരങ്ങേറും. വൈകിട്ട് മൂന്നിന് മോഹിനിയാട്ടം. ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതിന് പെൺകുട്ടികളുടെ ഭരതനാട്യം നടക്കും. നാലാം നമ്പർ വേദിയായ സി.എംഎസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതിന് അക്ഷരശ്ലോകം. ഉച്ചയ്ക്ക് രണ്ടിന് കാവ്യകേളി. വൈകിട്ട് ആറിന് കഥകളിയും, രാത്രി എട്ടിന് ഓട്ടൻ തുള്ളലും നടക്കും.
മറ്റു വേദികളിലെ മത്സരങ്ങൾ ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേദി അഞ്ച്: സി.എം.എസ് കോളജ ്
രാവിലെ ഒമ്പത്: കവിതാപാരായണം
വൈകു. 5.00
പദ്യംചൊല്ലൽ ഹിന്ദി
വേദി ആറ്: ബസേലിയസ് കോളജ്
രാവിലെ ഒമ്പത്-പ്രസംഗം ഹിന്ദി
വൈകു. 3.00
പ്രസംഗം മലയാളം
വേദി ഏഴ് ബി.സി.എം കോളജ്
രാവിലെ ഒമ്പത്: കഥാരചന
(ഇംഗ്ലീഷ്)
രാവിലെ 11.00
കഥാരചന ഹിന്ദി
ഉച്ച. 2.30
കഥാരചന മലയാളം
വൈകു. 4.00
ഉപന്യാസം (ഇംഗ്ലീഷ്)
കലോത്സവത്തിന്റെ വിളംബരമായി വ്യാഴാഴ്ച നഗരത്തിൽ ഘോഷയാത്ര അരങ്ങേറി. വാദ്യമേളങ്ങളും മലയാളത്തനിമയുള്ള കലാരൂപങ്ങളും കാവടിയും മിഴിവേകിയപ്പോൾ വിദ്യാർഥിനിളുടെ ചെണ്ടമേളവും സൈക്കിൾ റാലിയുമെല്ലാം വേറിട്ടകാഴ്ചകളായി. പ്രധാനവേദിയായ അഭിമന്യുനഗറിൽ ചേർന്ന സമ്മേളനത്തിൽ ചലച്ചിത്രതാരംഹരിശ്രീ അശോകൻ നാലുദിവസത്തെ കലാമാങ്കത്തിന് തിരിതെളിഞ്ഞത്. എം.ജി സർവകലാശാല യൂനിയൻ ചെയർമാൻ എസ്. നിഖിൽ അധ്യക്ഷത വഹിച്ചു. ചലച്ചിതതാരം മിയ ജോർജ്, മോഡലും മോട്ടിവേഷൻ സ്പീക്കറുമായ തസ്വീർ മുഹമ്മദ്, ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ‘ആൻ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അരുൺരാജ്, നടി സുഭരി, അഡ്വ. കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ, മുൻ എം.എൽ.എ വി.എൻ.വാസവൻ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ.പി.കെ. പദ്മകുമാർ, ഡോ. ആർ.പ്രഗാശ്, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ.ആർ.അനിത, ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ജാൻസി തോമസ്, ബി.സി.എം കോളജ് പ്രിൻസിപ്പൽ പ്രഫ. ജേസഫിന സൈമൺ, യൂനിയൻ ജനറൽ സെക്രട്ടറി സായ് കൃഷ്ണ എന്നിവർ സംസാരിച്ചു.
കലോത്സവം ലോഗോ തയാറാക്കിയ രാഹുൽ രഘു, ഘോഷയാത്രയിൽ മികച്ചരീതിയിൽ അണിനിരന്ന് ഒന്നാംസ്ഥാനംനേടിയ കോട്ടയം ബി.സി.എം കോളജ്, രണ്ടാംസ്ഥാനംനേടിയ ഏറ്റുമാനൂരപ്പൻ കോളജ്, മുന്നാംസ്ഥാനം നേടിയ ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദുകോളജ് എന്നിവർക്ക് മുൻ എം.എൽ.എ വി.എൻ.വാസവൻ ഉപഹാരംനൽകി. എം.ജി സർവകലാശാലക്ക് കീഴിലെ 300ലധികം കോളജുകളിൽനിന്ന് 58 ഇനങ്ങളിലായി 8000 പ്രതിഭകൾ മാറ്റുരക്കും. നാലുദിവസങ്ങളിലായി ഏഴ് വേദികളിലായാണ് മത്സരം. തിരുനക്കര മൈതാനമാണ് പ്രധാനവേദി. സി.എം.എസ്, ബി.സി.എം, ബസേലിയസ് എന്നീ കോളേജികളിലാണ് മറ്റുവേദികൾ. മത്സരങ്ങൾ തത്സമയം ലഭ്യമാക്കാൻ പ്രത്യേക വെബ്സൈറ്റും തുറന്നിട്ടുണ്ട്. ഈമാസം നാലിന് ചേരുന്ന സമാപനസമ്മേളനം ചലച്ചിത്രതാരം രജീഷ വിജയൻ ഉദ്ഘാടനംചെയ്യും