
എം.ജി യൂണിവേഴ്സിറ്റി: ലോ കോളജ് വിദ്യാർത്ഥികളുടെ പ്രതിസന്ധി പരിഹരിക്കുക: കെ.എസ്.സി എം സമരത്തിന്
സ്വന്തം ലേഖകൻ
കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ കിഴിൽ ഉള്ള ലോ കോളേജ് വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.സി എം നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരത്തിലേയ്ക്ക്.
ഇന്റർ മീഡിയേറ്റിന് വർഷങ്ങളിൽ പഠിക്കുന്നു വിദ്യാർഥികളെ ഇന്റെർണൽ മാർക്ക് അടിസ്ഥാനത്തിൽ വിജയിപ്പിക്കുക, ഫൈനൽ ഇയർ വിദ്യാർഥികൾക്ക് ഓൺലൈൻ പരീക്ഷ നടത്തുക, ഒന്നാം വർഷ വിദ്യാർഥികൾക്ക് ഓൺലൈൻ പരീക്ഷ നടത്തുക, 2019 മുതൽ 2022 ബാച്ചിൽ പഠിക്കുന്ന വിദ്യാർഥികളുടെ പരീക്ഷ നടത്തിപ്പിലെ അപാകതകൾ ഓൺലൈൻ പരിക്ഷ നടത്തി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0