കോട്ടയം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം; കൺട്രോൾ റൂമുകൾ തുറന്നു; കൺട്രോൾ റൂം നമ്പരുകൾ തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

കോട്ടയം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം; കൺട്രോൾ റൂമുകൾ തുറന്നു; കൺട്രോൾ റൂം നമ്പരുകൾ തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മെയ് 14 നും,15 നും അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയും ശനിയും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലാ കളക്ടര്‍ എം. അ‍ഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത  നിവാരണ അതോറിറ്റി യോഗം മുന്‍കരുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്  ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.ഡി. ഒമാർ,  ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പു മേധാവികൾ   എന്നിവര്‍ക്കാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല.

കളക്ട്രേറ്റിലും  താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍നിന്നും വിവരങ്ങള്‍ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിലേക്ക് നല്‍കും. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കൺട്രോൾ റൂമുകളുണ്ട്.

ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകളാക്കാന്‍ പറ്റുന്ന കേന്ദ്രങ്ങൾ  തഹസിൽദാർ കണ്ടെത്തിയിട്ടുണ്ട്.

ജലനിരപ്പ് ഉയരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വീടുകളിലും പരിചരണ കേന്ദ്രങ്ങളിലും കഴിയുന്ന കോവിഡ് രോഗികളെയും ക്വാറന്‍റയിനിലുള്ളവരെയും കിടപ്പു രോഗികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും.

അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര സുരക്ഷിതമല്ലാത്തുമായ വീടുകളിൽ താമസിക്കുന്നവര്‍ മുന്നറിയിപ്പുകള്‍ ലഭിക്കുന്നപക്ഷം മാറി താമസിക്കാൻ തയാറാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അപടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ സമയബന്ധിതമായി മുറിച്ചു മാറ്റുന്നതിന് പൊതുരാമത്ത് വകുപ്പിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്റുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ മറിഞ്ഞു വീണ് അപകടമുണ്ടാകാതിരിക്കുന്നതിനും ജാഗ്രത പുലര്‍ത്തണം. വൈദ്യുതി ലൈനുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണം.

കോവിഡ് ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും വൈദ്യുതി വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍
———————–
അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന  മുന്നറിയിപ്പിനെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ തുറന്ന കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ.

ജില്ലാ എമര്‍ജന്‍ ഓപ്പറേഷന്‍ സെന്റര്‍ കളക്ടറേറ്റ്- 0481 2565400
0481 2566300, 9446562236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
മീനച്ചില്‍-04822 212325
ചങ്ങനാശേരി-0481 2420037
കോട്ടയം-0481 2568007
കാഞ്ഞിരപ്പള്ളി-04828 312023
വൈക്കം-04829 231331