video
play-sharp-fill

എം.ജി സർവകാലാശാല പരീക്ഷകൾ മാറ്റിയെന്ന് വാട്‌സ്അപ്പ് സർവകലാശാല..! പരീക്ഷ മാറ്റിയെന്നും കോളേജിൽ എത്തരുതെന്നും ഭയപ്പെടുത്തി വ്യാജ സന്ദേശം; ഒടുവിൽ സത്യം തുറന്നു പറഞ്ഞ് എം.ജി സർവകലാശാല; വ്യാജ പ്രചാരകനെ തേടി പൊലീസ് 

എം.ജി സർവകാലാശാല പരീക്ഷകൾ മാറ്റിയെന്ന് വാട്‌സ്അപ്പ് സർവകലാശാല..! പരീക്ഷ മാറ്റിയെന്നും കോളേജിൽ എത്തരുതെന്നും ഭയപ്പെടുത്തി വ്യാജ സന്ദേശം; ഒടുവിൽ സത്യം തുറന്നു പറഞ്ഞ് എം.ജി സർവകലാശാല; വ്യാജ പ്രചാരകനെ തേടി പൊലീസ് 

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: രാജ്യത്തെ സ്‌കൂളുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ നിർദേശം വന്നതിനു പിന്നാലെ, എം.ജി സർവകലാശാലയിലെ പരീക്ഷകൾ മാറ്റി വച്ച് വാട്‌സ്അപ്പ് യൂണിവേഴ്‌സിറ്റി..! എം.ജി സർവകലാശാലയിലെ പരീക്ഷകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റി വച്ചതായാണ് വാട്‌സ്അപ്പിൽ വ്യാജ പ്രചാരണമുണ്ടായത്. വിദ്യാർത്ഥികൾ കോളേജിൽ എത്തരുതെന്ന രീതിയിൽ ഭീതി പടർത്തുന്ന വ്യാജ പ്രചാരണവും ഉണ്ടായി.

തിങ്കളാഴ്ച രാത്രി വൈകിയാണ് വാട്‌സ്അപ്പിലൂടെ എം.ജി സർവകലാശാലയുടെ അറിയിപ്പ് എന്ന പേരിൽ വ്യാജ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. രാജ്യത്ത് കൊറോണ കോവിഡ് 19 വൈറസ് മൂലം ഭീകരാന്തരീക്ഷം പരക്കുന്നതിനാൽ ഇനി നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും, ഒരു നിശ്ചിത സമയം വരെ നീട്ടി വച്ചിരിക്കുന്നതായി അറിയിച്ചുകൊള്ളുന്നു… ഇനി ഒരു മുന്നറിയിപ്പുണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ ആരും അവരവരുടെ പ്രസ്തുത കോളേജുകളിൽ എത്തിച്ചേരരുതെന്നും ഇതേ തുടർന്നു അറിയിച്ചു കൊള്ളുന്നു. – ഇതായിരുന്നു പ്രചാരണത്തിന്റെ ഉള്ളടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വാർത്ത വാട്‌സ്അപ്പിൽ വൈറലായി മാറിയതോടെ തേർഡ് ഐ ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങളിലേയ്ക്കു വിവരം അറിയാൻ വിദ്യാർത്ഥികൾ വിളിയോടു വിളി. ഇതേ തുടർന്നു തേർഡ് ഐ ബ്യൂറോയിൽ നിന്നും സർവകലാശാല അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നു, എം.ജി സർവകലാശാല അധികൃതർ വാർത്ത വ്യാജമാണെന്നു പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

വ്യാജ വാർത്ത പ്രചരിപ്പിച്ച ആളെ കണ്ടെത്തുന്നതിനായി പൊലീസിൽ പരാതിയും നൽകി. വാട്‌സ്അപ്പിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിനായി സൈബർ സെല്ലിൽ സർവകലാശാല പരാതിയും നൽകും.