play-sharp-fill
കൊറോണ – കോവിഡ് ബാധ: വാട്‌സ്അപ്പിൽ വ്യാജ വാർത്തകളും ഭാവനകളും പ്രചരിപ്പിച്ച മൂന്നു പേർ കൂടി പിടിയിൽ

കൊറോണ – കോവിഡ് ബാധ: വാട്‌സ്അപ്പിൽ വ്യാജ വാർത്തകളും ഭാവനകളും പ്രചരിപ്പിച്ച മൂന്നു പേർ കൂടി പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.


മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകളും എറണാകുളം സിറ്റിയിലെ ചേരാനെല്ലൂർ, പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറം സ്വദേശി അബൂബക്കർ അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് റൂറലിലെ കാക്കൂർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലാണ് റിചിൻ കൃഷ്ണ, ആദർശ് എന്നിവർ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് നവമാധ്യമങ്ങളിൽ  വ്യാജസന്ദേശങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നതാണ് ഇത്തരം സന്ദേശങ്ങൾ കണ്ടെത്തി അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പോലീസ് സ്റ്റേഷൻ, സൈബർ സെൽ എന്നിവയ്ക്ക് അദ്ദേഹം നിർദ്ദേശം നൽകി. എല്ലാത്തരം സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയവും പോലീസ് കർശനമായി നിരീക്ഷിച്ചുവരികയാണ്.