എം ജി സർവകലാശാല പരിസരത്ത് യുവാവിന്റെ മൃതദേഹം: മൃതദേഹം കണ്ടെത്തിയത് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയതിന് ശേഷം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: എം ജി സർവകലാശാല പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അതിരമ്പുഴ വേലംകുളം കാരാട്ട് വീട്ടിൽ രാജപ്പന്റെ മകൻ പ്രദീപി (44) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദീപിനെ തിങ്കളാഴ്ച വൈകിട്ട് മുതൽ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ചൊവ്വാഴ്ച രാവിലെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ എം ജി സർവകലാശാല ക്യാമ്പസിൽ വി.സിയുടെ ക്വാർട്ടേഴ്സിന് അടുത്തുള്ള മ്യൂസിക്ക് ക്ലബിന് സമീപത്തെ മതിലിനോട് ചേർന്നാണ് പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം കണ്ടതെത്തിയ സർവകലാശാല സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഗാന്ധിനഗർ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ നടത്തി.
ഹൃദ്രോഗ ബാധിതനായ പ്രദീപ് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മുതൽ പ്രദീപിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ് മാർട്ടം ബുധനാഴ്ച നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group