play-sharp-fill
കൊറോണ വൈറസ് : എം.ജി സർവകലാശാല ജീവനക്കാരെ പുന:ക്രമീകരിക്കും: ഓഫീസുകളിൽ എത്തേണ്ട ജീവനക്കാരുടെ പട്ടിക ഇന്ന് തയ്യാറാക്കും: പുറത്ത് നിന്നുള്ള വിദ്യാർഥികളെ സർവകലാശാല ലൈബ്രറിയിൽ പ്രവേശിക്കുന്നത് വിലക്കി

കൊറോണ വൈറസ് : എം.ജി സർവകലാശാല ജീവനക്കാരെ പുന:ക്രമീകരിക്കും: ഓഫീസുകളിൽ എത്തേണ്ട ജീവനക്കാരുടെ പട്ടിക ഇന്ന് തയ്യാറാക്കും: പുറത്ത് നിന്നുള്ള വിദ്യാർഥികളെ സർവകലാശാല ലൈബ്രറിയിൽ പ്രവേശിക്കുന്നത് വിലക്കി

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി സർവകലാശാലയിലെ 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരായാൽ മതിയെന്ന് സർവകലാശാല അറിയിച്ചു. ഓരോ ദിവസവും ഓഫീസിൽ എത്തേണ്ട ജീവനക്കാരുടെ പട്ടിക ഇന്ന് തയ്യാറാക്കി പ്രസിദ്ധീകരിക്കും.

എന്നാൽ ഇവർ ഡിപ്പാർട്ടുമെന്റ് മേധാവിയുമായി ടെലിഫോണിലോ വാട്‌സ് ആപ്പ് വഴിയോ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. അവശ്യഘട്ടങ്ങളിൽ മേധാവി ആവശ്യപ്പെട്ടാൽ ഓഫീസിലെത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ ഫയൽ സംവിധാനമായ ഡി.ഡി.എഫ്.എസ് ഉപയോഗിച്ച് ജോലി സമയബന്ധിതമായി പൂർത്തിയാക്കണം. സർവകലാശാല ലൈബ്രറിയുടെ പ്രവർത്തനം രാവിലെ 10.30 മുതൽ വൈകിട്ട് 4.45വരെ പുന:ക്രമീകരിച്ചു. എന്നാൽ, കാമ്പസിന് പുറത്തുള്ള കോളജുകളിലെ വിദ്യാർത്ഥികളെ മാർച്ച് 31 വരെ സർവകലാശാല ലൈബ്രറിയിൽ പ്രവേശനംവിലക്കി.