
എനിക്ക് വേണ്ടത് മന്ത്രിയുടെ ഉറപ്പല്ല, നടപടിയാണ്: അധ്യാപകനെതിരെ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ല; എംജി സര്‍വകലാശാലയില്‍ സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിനി
സ്വന്തം ലേഖിക
കോട്ടയം: എനിക്ക് വേണ്ടത് മന്ത്രിയുടെ ഉറപ്പല്ല, നടപടിയായാണെന്ന് എംജി സര്‍വകലാശാലയില്‍ സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍.
അധ്യാപകനെതിരെ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ദീപ വ്യക്തമാക്കി. നീതി ഉറപ്പാക്കുമെന്ന മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ദീപ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകനെ മാറ്റിനിര്‍ത്തുന്നതില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണം. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വകലാശാലയ്ക്കുള്ള തടസമെന്താണെന്നും മന്ത്രി ചോദിച്ചു.
സാങ്കേതിക തടസമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും മന്ത്രി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.