ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല; ബിജെപിയില്‍ പല കാര്യത്തിലും തിരുത്തലുകള്‍ വേണം; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ൽ നി​ന്നും പാ​ഠം പ​ഠി​ച്ചുവെന്ന് മെട്രോമാന്‍ ഇ ശ്രീധരൻ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താര സ്ഥാനാര്‍ഥിയായിരുന്നു ഇ ശ്രീധരൻ. തനിക്ക് വ്യക്തമായ രാഷ്ട്രീയ പ്ലാനുകളും പദ്ധതികളും ഉണ്ട് എന്നും മുഖ്യമന്ത്രി ആകാൻ താൻ തയ്യാറാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശ്രീധരനെ പോലെയുള്ള ആളുകൾ ബിജെപിയ്ക്കൊപ്പം ചേർന്നത് പാർട്ടിയ്ക്ക് വലിയ നേട്ടമായി ദേശീയ നേതാക്കളടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​യ​സ് തൊ​ണ്ണൂ​റാ​യി. തൊ​ണ്ണൂ​റാ​മ​ത്തെ വ​യ​സി​ൽ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കേ​റി​ചെ​ല്ലു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ‌​ട്ടി​ച്ചേ​ർ​ത്തു.
രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു.

ഇനി രാഷ്ട്രീയത്തിൽ ഒരു മോഹവുമില്ലെന്നും സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ല. തോറ്റതിന് പിന്നാലെ വളരെ നിരാശ ഉണ്ടായെന്നും പിന്നീട് അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരനായല്ല, ബ്രൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും സാധിക്കും. നിലവിൽ ജനങ്ങളെ സേവിക്കാൻ വേണ്ടി മൂന്ന് ട്രസ്റ്റുകൾ തന്റെ കീഴിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ ​റെ​യി​ൽ പ​ദ്ധ​തി​യെ​യും ശ്രീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. കെ ​റെ​യി​ൽ ഇ​പ്പോ​ൾ പ്രാ​യോ​ഗി​ക​മ​ല്ല. സ​ർ​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രും. കെ ​റ​യി​ൽ വ​ൻ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന തു​ക ക​ണ​ക്കാ​ക്ക​ണം. പ​ദ്ധ​തി​ക്ക് വ​ലി​യ തു​ക വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.