നാടുണർന്നു നാട്ടുകാരും; കുമരകത്ത് മെത്രാൻ കായലിൽ ഇക്കുറിയും പൊന്ന് വിളയും; അഞ്ചാം വർഷവും പൊന്ന് വിളയിക്കാൻ പാടശേഖര സമിതി ഒരുങ്ങി

നാടുണർന്നു നാട്ടുകാരും; കുമരകത്ത് മെത്രാൻ കായലിൽ ഇക്കുറിയും പൊന്ന് വിളയും; അഞ്ചാം വർഷവും പൊന്ന് വിളയിക്കാൻ പാടശേഖര സമിതി ഒരുങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: പച്ചപ്പിന്റെ, ഹരിത സമൃദ്ധിയുടെ മണ്ണാണ് കേരളമെന്നുറക്കെപ്പറഞ്ഞ്, കുമരകത്ത് ഇക്കുറി നൂറുമേനി വിരിയിക്കാൻ പാടശേഖര സമിതി ഒരുങ്ങുന്നു. പാടം മുഴുവൻ നികത്തി വമ്പൻ പ്രോജക്ടുകൾക്കു പദ്ധതിയിട്ടിരുന്ന കുമരകത്തെ മെത്രാൻ കായലിലാണ് ഇക്കുറിയും നൂറുമേനിയ്ക്കുള്ള കലമൊരുങ്ങുന്നത്.

തുടർച്ചയായ അഞ്ചാം വർഷമാണ് പുഞ്ചക്കൃഷിക്കായി ഇക്കുറി മെത്രാൻകായൽ ഒരുങ്ങുന്നത്. ഇത്തവണത്തെ കൃഷിയുടെ ആലോചനയ്ക്കായി പാടശേഖര സമിതിയുടെ പൊതുയോഗം കുമരകം അറ്റാമഗലം പള്ളി പാരീഷ് ഹാളിൽ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പനിയുടെ ഉടമസ്ഥതയിലുള്ള 376 ഏക്കർ ഉൾപ്പെടയുള്ള 400 ഏക്കറിലാണ് ഇത്തവണ കൃഷി. പത്ത് കൊല്ലത്തിലേ റയായ് തരിശ് കിടന്ന മെത്രാൻകായൽ പാടശേഖരത്തിൽ ഇടതുപക്ഷ സർക്കാരിന്റെയും കൃഷി വകുപ്പ് മന്ത്രി സുനിൽകുമാറിന്റെയും പ്രത്യേക താൽപര്യപ്രകാരമാണ് കൃഷിയിറക്കിയത്. സർക്കാരിന്റെ ആദ്യത്തെ വർഷം ആരംഭിച്ച പദ്ധതി ഇക്കുറി അഞ്ചാം വർഷത്തിലേയ്ക്കാണ് കടക്കുന്നത്.

കഴിഞ്ഞവർഷം വരെ 350 ഏക്കറിൽ താഴെയാണ് കൃഷി ചെയ്ത് പോന്നിരുന്നത്. ഇത് വരെ തരിശ് കിടന്ന മുഴുവൻ നിലവും കൃഷിയോഗ്യമാക്കി കൊണ്ടൊണ് ഇത്തവണ കൃഷി ഇറക്കുന്നത്. ഇതു വരെ പുഞ്ചകൃഷി മാത്രം നടന്നിരുന്ന പാടശേഖരത്ത് ഇത്തവണ മുതൽ രണ്ടു കൃഷി ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കോട്ടയം പ്രിൻസിപ്പൾ കൃഷി ഓഫീസർ സലോമി തോമസ് അറിയിച്ചു.

കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ ,കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഗീതാ വർഗ്ഗീസ്, അസിസ്റ്റൻറ് ഡയറക്ടർ റജിമോൾ തോമസ് , എ.പി.ഒ ജോ ജോസ്, കുമരകം കൃഷി ഓഫീസർ സുനൽ ,കമ്പനി സി.ഇ.ഒ ജീവൻ നായർ, വാർഡ് മെമ്പർമാരായ പി.കെ സേതു, രജിതാ കൊച്ചുമോൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പാടശേഖര സമിതി പ്രസിഡന്റ് ആയി ബൈജു തൊണ്ടിപ്പറമ്പിലിനെയും സെക്രട്ടറി ആയി സുരേഷ് പവ്വത്തിനെയും കൺവീനറായി മനോജ് കോലപ്പനാടി അടക്കം 13 അംഗ ഭരണസമതിയെയും യോഗം ഐക്യകണ്ടേന തെരഞ്ഞെടുത്തു.

മുൻ കാലങ്ങളിലെ അപേക്ഷിച്ച് നൂറ് ശതമാനം തദ്ദേശവാസികളെ ഉൾപ്പെടുത്തിയാണ് ഇത്തവണ കൃഷി ഇറക്കുന്ന തെന്ന് കമ്പനി മേധാവി ജീവൻ നായർ യോഗത്തിൽ അറിയിച്ചു.മുഖ്യ പാട്ടക്കരാറുകാരനായ സി.സി അജിമോൻ കൃതജ്ഞത രേഖപ്പെടുത്തി.