play-sharp-fill
സംസ്ഥാനത്തെ മുതിർന്ന ഐ. പി. എസ് ഓഫീസർ ഇരുമ്പ് ഉണ്ടാക്കുന്നു ; തീരാക്കടത്തിൽ മുങ്ങി മെറ്റൽ ഇൻഡസ്ട്രീസ്

സംസ്ഥാനത്തെ മുതിർന്ന ഐ. പി. എസ് ഓഫീസർ ഇരുമ്പ് ഉണ്ടാക്കുന്നു ; തീരാക്കടത്തിൽ മുങ്ങി മെറ്റൽ ഇൻഡസ്ട്രീസ്

സ്വന്തം ലേഖിക

ഷൊർണൂർ : തീരാനഷ്ടത്തിലേക്ക് മുങ്ങുന്ന മെറ്റൽ ഇൻഡ,്ട്രീസ് നിൽനിൽപ്പിനു വേണ്ടി പൊരുതുകയാണ്. ഈ സ്ഥാപനത്തിലേയ്ക്കാണ് ഒരു ഐ. എസ് ഉദ്യോഗസ്ഥനെ പോലും നിയമിയ്ക്കാത്ത സ്ഥാനത്തേയ്ക്ക് ഡി.ജി.പി ജേക്കബ് തോമസിനെ സർക്കാർ നിയമിച്ചിരിക്കുന്നത്.

ഡി.ജി.പി ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് തലവനായി നിയമിച്ച സമയത്ത് ആ സ്ഥാപനം നിലനിൽപിനായി മറ്റൊരു കരാറിൽ ഒപ്പുവയ്ക്കുകയായിരുന്നു. കാർഷിക ഉപകരണങ്ങൾ നിർമിക്കാൻ 1928ൽ ആരംഭിച്ച മെറ്റൽ ഇൻഡസ്ട്രീസ് പെട്രോൾ പമ്ബ് ആരംഭിക്കുന്നതിന് ഇന്നലെ ഹിന്ദുസ്ഥാൻ പെട്രോളിയവുമായി കരാർ ഒപ്പുവച്ചു. മൺവെട്ടിയും കൈക്കോട്ടും കത്രികയുമൊക്കെ നിർമിക്കുന്ന സ്ഥാപനം സ്വകാര്യ മേഖലയിലാണ് ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1981ൽ പി.സി. ചാക്കോ വ്യവസായ മന്ത്രിയായിരിക്കെയാണു സർക്കാർ ഏറ്റെടുത്തത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കുറവു ശമ്പളം നൽകുന്നത് ഇവിടെയാണ്. നിലവിൽ 42 ജീവനക്കാരുണ്ട്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം സമീപകാലത്തു നടത്തിയ പ്രധാന ബിസിനസ് ഭാഗ്യക്കുറി വകുപ്പിനു നറുക്കെടുപ്പു യന്ത്രം നൽകിയതാണ്. അതാകട്ടെ ഇവിടെ നിർമിച്ചതല്ല, സ്വകാര്യ സ്ഥാപനത്തിൽ നിന്നു വാങ്ങി നൽകുകയായിരുന്നു. ഇതിനു ചെറിയ കമ്മിഷനും കിട്ടി.

മെറ്റൽ ഇൻഡസ്ട്രീസിന്റെ ചെയർമാൻ, എം.ഡി സ്ഥാനത്തെത്തുന്ന ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണു ജേക്കബ് തോമസ്. ഇതിനു മുൻപു രാഷ്ട്രീയ നിയമനങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്. മുസ്ലിം ലീഗിൽ നിന്നു മരയ്ക്കാർ മാരായമംഗലം ചെയർമാനായി. ഒ.കെ മൊയ്തു, മുഹമ്മദ് അനൂപ് നഹ എന്നിവർ എംഡിമാരായി. ഇടതുപക്ഷത്തു നിന്നു സിപിഎമ്മിലെ മുൻ എം.പി എസ്.ശിവരാമനും കോൺഗ്രസ് എസിലെ മുൻ എംഎൽഎ വി.കെ ബാബുവും ചെയർമാൻമാരായി. സിഡ്കോ എംഡിയായിരിക്കെ വിജിലൻസ് കേസുകളിൽ ഉൾപ്പെട്ട സജി ബഷീർ മെറ്റൽ ഇൻഡസ്ട്രീസിന്റെ എംഡി സ്ഥാനം കൂടി വഹിച്ചിരുന്നു.

Tags :