
ചെന്നൈ: അർജന്റീന ടീം നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോണ്‍സർ. അംഗോളയില്‍ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.
വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്‌എ ഭാരവാഹികള്‍. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്‌എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിശ്ചിത സമയത്ത് ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബർ 17ന് അർജന്റീന കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സർക്കാരും സ്പോണ്‍സറും പറഞ്ഞത്. അതേസമയം, മാർച്ചില്‍ മെസ്സി വരുമെന്ന് സ്പോണ്‍സർ പറയുന്നു. എന്നാല്‍, മാർച്ചില്‍ വരേണ്ടെന്നാണ് സർക്കാരും സ്പോണ്‍സറും ഇതുവരെ പറഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


