സ്വന്തം ലേഖിക
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ മെസിയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കുന്നു. ഇതിഹാസ താരം കളി മതിയാക്കിയ ശേഷം പിന്നീട് ആര്‍ക്കും 10-ാം നമ്ബര്‍ നല്‍കില്ല.വാര്‍ത്താ സമ്മേളനത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘മെസി ദേശീയ ടീമില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹത്തിന്റെ പത്താം നമ്പറും വിരമിക്കും. ഇതിഹാസ താരത്തിന് ആദരവ് നല്‍കാനാണ് ഈ തീരുമാനം. അദ്ദേഹത്തിനായി ഇത്രയുമെങ്കിലും ചെയ്യാനാവുന്നതില്‍ സന്തോഷമുണ്ട്”- ക്ലൗഡിയോ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2002ല്‍ മറഡോണ വിരമിച്ചപ്പോള്‍ ഫുട്ബോള്‍ അസോസിയേഷൻ പത്താം നമ്പര്‍ പിൻവലിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഫിഫയുടെ നിയമങ്ങള്‍ വിലങ്ങ് തടിയായതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു. 2022ല്‍ ലോകകപ്പ് നേടി ചരിത്രത്തില്‍ ഇടംപിടിച്ച മെസി ദേശീയ ടീമിനായി ഇതുവരെ 180 തവണ കളത്തിലിറങ്ങിയപ്പോൾ 106 തവണ എതിര്‍വല ചലിപ്പിച്ചു.
2024 ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ താരം അര്‍ജന്റീനയ്‌ക്കായി കളത്തിലിറങ്ങുമെങ്കിലും 2026 ലോകകപ്പില്‍ മെസി കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. നേരത്തെ ബിസിസിഐ സച്ചിന്റെ പത്താം നമ്പറും ധോണിയുടെ ഏഴാം നമ്പറും അവരുടെ ആദര സൂചകമായി പിൻവലിച്ചിരുന്നു. ഇക്കാര്യം കളിക്കാരെ അറിയിക്കുകയും ചെയ്തു