അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തക മേരി റോയിയുടെ സംസ്‌കാരം നാളെ;രാവിലെ 11 മണിക്ക് സ്‌കൂള്‍ വളപ്പിലാണ് സംസ്‌കാരം

അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തക മേരി റോയിയുടെ സംസ്‌കാരം നാളെ;രാവിലെ 11 മണിക്ക് സ്‌കൂള്‍ വളപ്പിലാണ് സംസ്‌കാരം

കോട്ടയം : അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തക മേരി റോയിയുടെ സംസ്‌കാരം നാളെ നടക്കും.

രാവിലെ 11 മണിക്ക് കോട്ടയത്ത് മേരി റോയ് സ്ഥാപിച്ച പള്ളിക്കൂടം സ്‌കൂള്‍ വളപ്പിലാണ് സംസ്‌കാരം നടക്കുക. മേരി റോയിയുടെ ആഗ്രഹമനുസരിച്ച്‌ മതാചാര ചടങ്ങുകളൊന്നുമില്ലാതെയാണ് മൃതദേഹം സംസ്‌കരിക്കുക.

മൃതദേഹം സ്‌കൂള്‍ വളപ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അടക്കമുള്ള നേതാക്കളും സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരും മേരി റോയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കോട്ടയം കളത്തിപ്പടിയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു മേരി റോയ്‌യുടെ അന്ത്യം.