play-sharp-fill
കേരളത്തിൽ നിന്നും തട്ടിയെടുത്ത നൂറ് ആഡംബര കാറുകൾ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ: തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെടുന്ന കേരള രജിസ്‌ട്രേഷൻ കാറുകൾ തീവ്രവാദികളുടെ കയ്യിലേയ്ക്ക്;  കാറുകൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക്; മോഹൻ ലാൽ സിനിമ ബാബാ കല്യാണിയുടെ കഥ യാഥാർത്ഥ്യമാകുന്നു..!

കേരളത്തിൽ നിന്നും തട്ടിയെടുത്ത നൂറ് ആഡംബര കാറുകൾ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ: തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെടുന്ന കേരള രജിസ്‌ട്രേഷൻ കാറുകൾ തീവ്രവാദികളുടെ കയ്യിലേയ്ക്ക്;  കാറുകൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക്; മോഹൻ ലാൽ സിനിമ ബാബാ കല്യാണിയുടെ കഥ യാഥാർത്ഥ്യമാകുന്നു..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരളത്തിൽ നിന്നും ഒരു പ്രത്യേക മോഡലിലുള്ള കാറുകൾ അപ്രത്യക്ഷമാകുന്നു. ഈ കാറുകൾ പോകുന്നത് തമിഴ്‌നാട്ടിലെ പളനിയിലേയ്ക്ക്. ഈ കാറുകൾ കൊണ്ടു പോകുന്നതാവട്ടെ തീവ്രവാദികൾക്കു വേണ്ടിയും.


മോഹൻലാൽ പൊലീസ് വേഷത്തിൽ എത്തിയ ബാബാ കല്യാണി എന്ന സിനിമയിലെ കഥ ഇതായിരുന്നു. എന്നാൽ, കേരളത്തിൽ നിന്നും നൂറിലേറെ കാറുകൾ തട്ടിയെടുത്ത് തമിഴ്‌നാട്ടിൽ എത്തിച്ച് തീവ്രവാദികൾക്കു കൈമാറിയെന്ന വാർത്ത പുറത്തു വരുമ്പോൾ വ്യക്തമാകുന്നത് ഈ തീവ്രവാദകഥ തന്നെയാണ്. കേസിൽ മൂന്നു പ്രതികൾ അറസ്റ്റിലായെങ്കിലും, ഇവരെ ചോദ്യം ചെയ്തതോടെയാണ് പൊലീസിനു തമിഴ്‌നാട്ടിലെ കാറുകൾ ഒളിപ്പിച്ച രഹസ്യ കേന്ദ്രത്തെപ്പറ്റി കൃത്യമായ വിവരം ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ നിന്നും കാറുകൾ തട്ടിക്കൊണ്ടു പോയ തീവ്രവാദ സംഘത്തലവൻ തൊപ്പി റഫീഖ് എന്ന മുഹമ്മദ് റഫീഖിനെ തിങ്കളാഴ്ച പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. കേസിൽ എൻ.ഐ.എയും ഇന്റേണൽ ഇന്റലിജൻസ് വിഭാഗവും ഇടപെട്ടിട്ടുണ്ട്. ഈ രണ്ടു വിഭാഗങ്ങളും പ്രതിയെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.

തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37)എന്നിവർ ചേർന്ന് 11 കാറുകളാണ് റഫീഖിന് എത്തിച്ചു നൽകിയത്. കോഴിക്കോടു നിന്നും മറ്റൊരു സംഘം 35 കാറുകൾ കൊണ്ടു പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അടക്കം കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും നൂറു കാറുകളാണ് സംഘം തട്ടിയെടുത്തിരിക്കുന്നത്.

കേരളത്തിൽ നിന്നും എത്തിക്കുന്ന കാറുകൾ അന്നു തന്നെ പൊളിച്ച് കഷണങ്ങളാക്കുമെന്നാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി. എന്നാൽ, ഈ മൊഴി പൊലീസ് പൂർണമായും വിഴുങ്ങുന്നില്ല. കേരളത്തിൽ നിന്നും എത്തിക്കുന്ന അഡംബര കാറുകൾക്ക് ഒന്നും രണ്ടു ലക്ഷം രൂപ വാടകയ്ക്കായി റഫീഖ് നൽകുന്നുണ്ട്. ഈ തുക നൽകിയ കാറുകൾ പൊളിച്ചു കളയും എന്ന വാദം വിശ്വസനീയമല്ല.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തി അപകടത്തിൽപ്പെടുന്ന കാറുകളുടെ ചേസിസ് നമ്പരും എൻജിൻ നമ്പരും ചുരണ്ടി മാറ്റി തട്ടിയെടുത്ത കാറുകളിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസ് സംഘം സംശയിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിച്ച ശേഷം ഇതേ രേഖകൾ ഉപയോഗിച്ച് ആർ.സി ബുക്കും വ്യാജമായി ഉണ്ടാക്കും.

ഈ കാറുകൾ എന്തിനാണ് ഉപയോഗിക്കുന്നതെന്ന സംശയമാണ് പൊലീസ് ഉയർത്തുന്നത്. ആയുധക്കടത്തിനും, കുഴൽപ്പണക്കടത്തിനും ഈ കാറുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയം ഉയർത്തുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ ഈ സംശയങ്ങൾ നീക്കാൻ സാധിക്കൂ.