മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നു: ആരോപണവുമായി അമ്മ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: കരിമണ്ണൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന മുപ്പതുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം. പണം നൽകി കേസൊതുക്കാനാണ് ശ്രമമെന്ന് ഇരയുടെ അമ്മ ആരോപിച്ചു. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം.

കൂലിപ്പണിക്കാരിയായ അമ്മയും, രോഗിയായ മകളും തൊടുപുഴക്കടുത്തുള്ള വീട്ടിലാണ് താമസം. അമ്മ പണിക്ക് പോയ സമയത്ത് അയൽവാസിയുടെ ജോലിക്കാരനായ വിനോദ് മകളെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേർന്ന് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു, കേസില്‍ നിന്ന് ഒഴിവാക്കാന്‍ പ്രതി രണ്ട് ലക്ഷം രൂപ വാഗ്‍ദാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് വിനോദിനെതിരെ കേസെടുത്തിട്ടുണ്ടെന്നും, പ്രതിക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും കരിമണ്ണൂർ പൊലീസ് അറിയിച്ചു.