
സ്വന്തം ലേഖിക
കൊച്ചി :കൂവളത്തിന്റെ ഇല നുള്ളാന്‍ മരത്തില്‍ കയറിയ വയോധികന്‍ മരത്തിനു മുകളില്‍ വച്ചു മരിച്ചു. ഏലൂര്‍ തെക്കുംഭാഗം ബാലസുബ്രഹ്‌മണ്യന്‍ (70) ആണ് മരിച്ചത്.എറണാകുളം ഏലൂര്‍ ഇലഞ്ഞിക്കല്‍ ക്ഷേത്രപരിസരത്താണു സംഭവം.
ക്ഷേത്രത്തിലേക്കുള്ള മാലകള്‍ കെട്ടുന്ന ബാലസുബ്രഹ്‌മണ്യന്‍ രാവിലെ മരത്തില്‍ കയറിയപ്പോള്‍ ക്ഷീണിതനാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര ഭാരവാഹികള്‍ വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി ബാലനെ താഴെയിറക്കി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.