video
play-sharp-fill

ബാധയൊഴിപ്പിക്കാനെന്ന പേരിൽ പെണ്‍കുട്ടിയെ പൂര്‍ണ നഗ്നയാക്കി; പൂജകള്‍ക്കിടയില്‍ ബലാൽസംഗവും; 43 കാരന്‍ അറസ്റ്റില്‍; മറ്റ് കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ വിവരം പുറത്തായി; സംഭവം വയനാട്ടിൽ

ബാധയൊഴിപ്പിക്കാനെന്ന പേരിൽ പെണ്‍കുട്ടിയെ പൂര്‍ണ നഗ്നയാക്കി; പൂജകള്‍ക്കിടയില്‍ ബലാൽസംഗവും; 43 കാരന്‍ അറസ്റ്റില്‍; മറ്റ് കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ വിവരം പുറത്തായി; സംഭവം വയനാട്ടിൽ

Spread the love

സ്വന്തം ലേഖകൻ

വയനാട്: മന്ത്രവാദത്തിന്റെ മറവില്‍ 17 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ ആദിവാസി കോളനിയിലെ വിനീതിനെയാണ് (43) പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.കഴിഞ്ഞ വര്‍ഷം അവസാനം ബാധ ഒഴിപ്പിക്കലിനിടെ കുട്ടിയെ പൂര്‍ണ്ണ നഗ്നയാക്കി മാനഹാനി വരുത്തിയ പ്രതി ഈ മാസം തുടക്കത്തിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് 17 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെ അടുത്ത ദിവസം ഇയാൾ മന്ത്രവാദത്തിനിടെ കയറിപ്പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടികള്‍ സംഭവം ബന്ധുക്കളെ അറിയിക്കുകയും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഇയാള്‍ വേറെയും പെണ്‍കുട്ടികളേയോ, സ്ത്രീകളേയോ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോയെന്നുള്ള കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.അതേസമയം, പ്രതി വര്‍ഷങ്ങളായി മന്ത്രവാദ ക്രിയകള്‍ നടത്തിവന്നിരുന്നതായി കോളനി നിവാസികൾ പറഞ്ഞു.

ബാധയൊഴിപ്പിക്കലും, ദുര്‍മന്ത്രവാദവുമായിരുന്നു ഇയാളുടെ തൊഴിൽ. ഇതിന്റെ മറവിലാണ് ഇയ്യാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. രാത്രിയോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.