പുലർച്ചെ ബൈക്കിൽ കറക്കം; സ്ത്രീകളുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് കവര്‍ച്ച; മാല പൊട്ടിക്കല്‍ പതിവാക്കിയ പ്രതി പോലീസ് പിടിയില്‍; അറസ്റ്റ് മുളകുപൊടിയുമായി പോകുന്നതിനിടെ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിച്ച്‌ സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയില്‍.കലൂര്‍ സ്വദേശി രതീഷാണ് മുളക് പൊടിയുമായി എളമക്കര പൊലീസിന്റെ പിടിയിലായത്.

പോണേക്കര മരിയമ്മന്‍ കോവില്‍ ഭാഗത്തുവെച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡില്‍ വെച്ചും പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിച്ച്‌ സ്ത്രീകളുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് കവര്‍ച്ച നടത്തിയതിന് ഇയാള്‍ക്കെതിരെ നേരത്തെ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും മോഷണം നടത്താന്‍ മുളകുപൊടിയുമായി പോകുന്നതിനിടെയാണ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.