സിനിമയില്‍ നിന്നും കുറച്ച്‌ ബ്രേക്കെടുത്തതാണ്.., ഇപ്പോൾ ഒറ്റക്കൊമ്പനിലൂടെ തിരിച്ചു വരികയാണ്; യക്ഷിയും ഞാനും എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി മേഘ്ന രാജ് വീണ്ടും വെള്ളിത്തിരയിലേക്ക്

Spread the love

യക്ഷിയും ഞാനും എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മേഘ്ന രാജ്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള മേഘ്ന ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ്. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഈ സന്തോഷം മേഘ്ന പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

video
play-sharp-fill

“മലയാളത്തില്‍ ഇപ്പോഴൊരു സിനിമ ചെയ്യുന്നുണ്ട്. സുരേഷ് ഗോപി സാറിന്റെ ഒറ്റക്കൊമ്പൻ ആണത്. സിനിമയില്‍ നിന്നും കുറച്ച്‌ ബ്രേക്കെടുത്തതാണ്. വീണ്ടും സിനിമയിലേക്ക് വരുന്നു”, എന്നായിരുന്നു മേഘ്ന ഓണ്‍ലൈൻ മാധ്യമങ്ങളോട് പറഞ്ഞത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് നിരവധിപേർ കമന്റില്‍ കുറിച്ചിരിക്കുന്നത്.

യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിന് പുറമെ ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, റെഡ് വൈൻ, ഡോള്‍ഫിൻ, ഹല്ലേലൂയ തുടങ്ങിയ മലയാള സിനിമകളിലും മേഘ്ന രാജ് അഭിനയിച്ചിട്ടുണ്ട്. കന്നഡ നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. ഹൃദയാഘാതത്തെ തുടർന്ന് 2020 ജൂണില്‍ ചിരഞ്ജീവി മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ശേഷം വലിയൊരു ബ്രേക്ക് സിനിമയില്‍ നിന്നും മേഘ്ന എടുത്തിരുന്നു. ഇവർക്കൊരു മകനുമുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഇതിഹാസ കഥയെന്നാണ് ഒറ്റക്കൊമ്പനെ സുരേഷ് ഗോപി വിശേഷിപ്പിച്ചത്.

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കെല്ലാം ഒടുവില്‍ 2024 ഡിസംബറില്‍ ആയിരുന്നു ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമഗണത്തില്‍പ്പെടുന്ന ഒന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.