വിപണിയില്‍ കത്തിക്കയറിയ പ്രാദേശിക സോഷ്യല്‍ കൊമേഴ്സ് കമ്പനിയായ മീഷോയ്ക്ക് എന്ത് സംഭവിച്ചു; മുന്നൂറ് ജീവനക്കാരെ പിരിച്ചുവിട്ടു; പലചരക്ക് ഡിവിഷന്‍ അടച്ചുപൂട്ടി

Spread the love

സൂപ്പര്‍‌സ്റ്റോര്‍ എന്നറിയപ്പെടുന്ന പ്രാദേശിക സോഷ്യല്‍ കൊമേഴ്സ് കമ്പനിയായ മീഷോ നാഗ്പൂരും മൈസൂരും ഒഴികെ 90% ഇന്ത്യന്‍ നഗരങ്ങളിലും നിര്‍ത്തലാക്കിയെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമേ കമ്പനി മുന്നൂറോളം ജീവനക്കാരെ പിരിച്ചു വിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കമ്ബനിയുടെ ഭാഗത്ത് നിന്നും ഇതുവരെ വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല. കൊവിഡ് സമയത്തും കമ്ബനി 200 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

video
play-sharp-fill

വരുമാനത്തിലുണ്ടായ ഇടിവും, ചെലവു ചുരുക്കലുമാണ് ജീവനക്കാരെ വ്യാപകമായി പിരിച്ചു വിടാന്‍ കമ്ബനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിരിച്ചുവിടപ്പെട്ടവര്‍ക്ക് രണ്ട് മാസത്തെ ശമ്ബളം നല്‍കിയിട്ടുണ്ട്. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മീഷോയുടെ സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം മീഷോ സൂപ്പര്‍‌സ്റ്റോറിനെ അതിന്റെ പ്രധാന ആപ്ലിക്കേഷനുമായി സംയോജിപ്പിക്കാന്‍ കമ്ബനി തീരുമാനിച്ചിരുന്നു. മീഷോയുടെ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം അവസാനത്തോടെ സൂപ്പര്‍‌സ്റ്റോര്‍ 12 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് കമ്ബനിക്ക്, ഇതിനായുള്ള പരീക്ഷണ സംരംഭം കര്‍ണാടകയില്‍ ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group