ആ നടന്‍റെ വിവാഹ വിവരം ഹൃദയം തകര്‍ത്തു..! സിനിമ രംഗത്തെ തന്‍റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി മീന
സ്വന്തം ലേഖിക
ചെന്നൈ: ആറാം വയസില്‍ സിനിമ രംഗത്തേക്ക് കാലെടുത്തുവച്ച വ്യക്തിയാണ് മീന.
ബാലതാരമായി വന്ന് പിന്നീട് നായികയായി വളര്‍ന്ന മീന ഇപ്പോള്‍ സിനിമ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വേളയില്‍ തമിഴ് ചാനലായ സിനി ഉലഗത്തിന്‍റെ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയില്‍ എത്തിയതായിരുന്നു മീന. ഇവിടെയാണ് സിനിമ രംഗത്തെ തന്‍റെ അനുഭവങ്ങള്‍ നടി തുറന്നു പറഞ്ഞത്.
ഹൃതിക് റോഷനെ തനിക്ക് വലിയ ഇഷ്ടമായിരുന്നു. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാള്‍ മതിയെന്നാണ് പറഞ്ഞിരുന്നത്.
ഹൃതിക്കിന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയെന്നും മീന പറയുന്നു. എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലെന്നും നടി പറയുന്നു. സുഹാസിനി മീന ഹൃതിക്കിനെ പരിചയപ്പെടുന്ന പഴയ ഫോട്ടോ ഷോയില്‍ കാണിച്ചപ്പോഴാണ് നടനോടുള്ള തന്‍റെ സ്നേഹവും ആരാധനയും മീന തുറന്നു പറഞ്ഞത്.
Third Eye News Live
0