പനിയും തുമ്മലും ഒക്കെ പെട്ടെന്ന് മാറാൻ ഗുളിക കഴിക്കേണ്ടത് ഇങ്ങനെ; ഇതാരും അറിയാതെ പോകരുതേ

Spread the love

പെട്ടന്ന് ഒരു തുമ്മൽ അല്ലെങ്കിൽ ശരീരത്തിന് ചെറിയ ഒരു ചൂടോ മറ്റ് വന്നാൽ നാം ചെയ്യുന്ന ഒന്നാണ് ഒരു ഡോള അല്ലങ്കിൽ സിറ്റിരിസിനോ പാരാസെറ്റമോളോ എടുത്ത് കഴിക്കുക എന്നുള്ളത് . ഇതോടെ മിക്കപ്പോഴും പനിയും തുമ്മലും ഒക്കെ പമ്പ കടക്കുകയും ചെയ്യാറുണ്ട് ,എന്തായാലും ഈ വക കാര്യങ്ങളിൽ നമ്മൾ എല്ലാവരും സ്വയം ഡോക്ടർമാർ ആകുക ആണ് പതിവ് .

video
play-sharp-fill

എന്നൽ ഇപ്പോഴിതാ ഈ മരുന്നുകൾ ഒക്കെ കഴിക്കുമ്പോൾ അല്ലങ്കിൽ ഇവ അങ്ങിനെ ഇങ്ങനെ അല്ല കഴിക്കേണ്ടത് എന്നും നിങ്ങളുടെ രോഗം പെട്ടന്ന് മാറാൻ അത് കഴിക്കാൻ ചില രീതികൾ അല്ലങ്കിൽ ചില ടെക്നിക് ഉണ്ടെന്ന് തന്നെ പറയുകയാണ് ആരോഗ്യ വിദഗ്ധൻ.

ആരോഗ്യമേഖലയിലെ വിദഗർ പറയുന്നത് ഇങ്ങനെയാണ് ഈ മരുന്നുകൾ ഇളം ചൂട്‌ വെള്ളത്തിനൊപ്പം കഴിക്കു..പെട്ടന്ന് തന്നെ രോഗം മാറും എന്നാണ്,അത് മാത്രം അല്ല . എന്ത് കൊണ്ടാണ് ഈ ഇളം ചൂട് വെള്ളത്തിൽ ഇവ കഴിക്കണം എന്ന് പറയുന്നത് എന്ന് വെച്ചാൽ സംഗതി പറയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുന്ന്‌ വയറിലെത്തി അലിഞ്ഞ്‌ അതിലെ പല ഘടകങ്ങള്‍ നമ്മുടെ രക്തപ്രവാഹത്തിലേക്ക്‌ എത്തുമ്പോഴാണ്‌ രോഗം മാറി തുടങ്ങുക. ഈ പ്രക്രിയയെ കാര്യക്ഷമമാക്കാന്‍ ഇളം ചൂട്‌ വെള്ളം സഹായിക്കുമെന്നാണ്‌ ചില പഠനങ്ങള്‍ പറയുന്നത്‌. വെള്ളമില്ലാതെ മരുന്ന്‌ കഴിക്കുന്നതും തണുത്ത വെള്ളത്തില്‍ മരുന്ന്‌ കഴിക്കുന്നതും അപേക്ഷിച്ച്‌ മരുന്ന്‌ പെട്ടെന്ന്‌ അലിഞ്ഞ്‌ രക്തപ്രവാഹത്തിലേക്ക്‌ കൂടുതല്‍ കാര്യക്ഷമമായി ആഗീരണം ചെയ്യപ്പെടാന്‍ ഇളം ചൂട്‌ വെള്ളം സഹായിക്കുമെന്നാണ്‌ കണ്ടെത്തല്‍.മരുന്ന്‌ കഴിക്കുമ്പോള്‍ തൊണ്ടയ്‌ക്കും അന്നനാളിക്കും ഉണ്ടാകുന്ന അസ്വസ്ഥത ലഘൂകരിക്കാന്‍ ഇളം ചൂട്‌ വെള്ളം ഉപകരിക്കും. മരുന്നിനോട്‌ ഒപ്പമല്ലാതെ വെറുതെ കുടിക്കുമ്പോഴും ഇളം ചൂട്‌ വെള്ളത്തിന്‌ ചില ആരോഗ്യഗുണങ്ങളൊക്കെ ഉണ്ടെന്ന്‌ ഡയറ്റീഷ്യന്മാരും അഭിപ്രായപ്പെടുന്നു.

വയറിലെയും കുടലിലെയും പേശികളെ റിലാക്‌സ്‌ ചെയ്യിക്കാനും ഇവിടേക്കുളള രക്തയോട്ടം മെച്ചപ്പെടുത്താനും ദഹനത്തെ കാര്യക്ഷമമാക്കാനും ഇളം ചൂട്‌ വെള്ളത്തിന്‌ സാധിക്കും. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം. മിതമായ ഒരു താപനിലയ്‌ക്ക്‌ അപ്പുറമുള്ള ചൂട്‌ മരുന്നിലെ ചില ഘടകങ്ങള്‍ക്ക്‌ നാശമുണ്ടാക്കാം.അതിനാല്‍ വെട്ടിത്തിളയ്‌ക്കുന്ന വെള്ളത്തിലൊന്നും മരുന്ന്‌ കഴിക്കാന്‍ ശ്രമിക്കരുത്‌. പാല്‍, ചായ, കാപ്പി, പഴച്ചാറുകള്‍ എന്നിവയ്‌ക്കൊപ്പവും മരുന്ന്‌ കഴിക്കുന്നതും കാര്യക്ഷമത കുറയ്‌ക്കും. മരുന്ന്‌ എങ്ങനെ കഴിക്കണം എന്നതിനെ സംബന്ധിച്ച്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശവും മരുന്നിന്റെ ലേബലിലുള്ള നിര്‍ദ്ദേശവും പിന്തുടരേണ്ടതാണ്‌. ചില മരുന്നുകള്‍ വെള്ളത്തില്‍ അലിയിച്ച്‌ കഴിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ അത്‌ കര്‍ശനമായി പാലിക്കാനും ശ്രദ്ധിക്കണം

ഇതിനിടെ ദീ​​​ര്‍​​​ഘ​​​കാ​​​ലം പാ​​​രാ​​​സെ​​​റ്റ​​​മോ​​​ള്‍ ക​​​ഴി​​​ച്ചാ​​​ല്‍ ഹൃ​​​ദ​​​യ​​​സ്തം​​​ഭ​​​ന​​​ത്തി​​​നും പ​​​ക്ഷാ​​​ഘാ​​​ത​​​ത്തി​​​നും സാ​​​ധ്യ​​​ത കൂ​​​ടി​​​യേ​​​ക്കുമെന്ന് പഠനറിപ്പോർട്ട് .ബ്രി​​​ട്ട​​​നി​​​ലെ എ​​​ഡി​​​ന്‍​​​ബ​​​റോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ​​​വേ​​​ഷ​​​ക​​​ര്‍ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ​​​നി​​​ക്കും ത​​​ല​​​വേ​​​ദ​​​ന​​​യ്ക്കും പാ​​​രാ​​​സെ​​​റ്റ​​​മോ​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​ണ്. പ​​​ക്ഷേ, വേ​​​ദ​​​ന​​​യ്ക്കും മ​​​റ്റു​​​മാ​​​യി മാ​​​സ​​​ങ്ങ​​​ളോ​​​ളം ഈ ​​​മ​​​രു​​​ന്നു ക​​​ഴി​​​ക്കു​​​ന്ന​​​തു ദോ​​​ഷം ചെ​​​യ്യും. ഉ​​​യ​​​ര്‍​​​ന്ന ര​​​ക്ത​​​സ​​​മ്മ​​​ര്‍​​​ദ​​​മു​​​ള്ള​​​വ​​​രി​​​ല്‍ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത കൂ​​​ടും.