play-sharp-fill
കോവിഡിൻ്റെ ദുരിതം മൂലം ഒരാളുടേയും ജീവൻ നഷ്ടപ്പെടാൻ ഇടവരരുത്; ജീവൻ രക്ഷാ മരുന്നുകൾ 24 മണിക്കൂറിനകം വീട്ടിലെത്തിച്ചു നല്കാൻ സംവിധാനമൊരുക്കി എറണാകുളം സെൻട്രൽ പൊലീസ്

കോവിഡിൻ്റെ ദുരിതം മൂലം ഒരാളുടേയും ജീവൻ നഷ്ടപ്പെടാൻ ഇടവരരുത്; ജീവൻ രക്ഷാ മരുന്നുകൾ 24 മണിക്കൂറിനകം വീട്ടിലെത്തിച്ചു നല്കാൻ സംവിധാനമൊരുക്കി എറണാകുളം സെൻട്രൽ പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ഡൗണ്‍ തുടരുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ച് ജനങ്ങളെ കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷിക്കുന്നതില്‍ കേരളാ പോലീസ് വലിയ പങ്കാണ് വഹിക്കുന്നത്. രാവും പകലുമാണ് അവധി പോലും എടുക്കാതെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ താഴെയുള്ളവളളവര്‍ വരെ ജോലിചെയ്യുന്നത്. രാവിലെ ട്രാഫികില്‍ തുടങ്ങുന്ന ജോലി രാത്രി വൈകി മരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതില്‍ എത്തി നില്‍ക്കുന്നു.

112 എന്ന പോലീസിന്റെ ഔദ്യോഗിക ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് ആളുകള്‍ വിളിക്കുമ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ സഹായഹസ്തവുമായി പോലീസ് എത്തുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ട്. അത് സത്യം തന്നെയാണ്. ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിലാണ് പോലീസ് മുന്‍തൂക്കം നല്‍കുന്നത്. ഇതിനായി കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പ്രത്യേക സൗകര്യവും എ.സി.പി. എ.ജെ. തോമസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം സേവനങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് എ.സി.പി. എ.ജെ. തോമസ് പറയുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

 

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്കുള്ള മരുന്നുകളാണ് കൊച്ചിയിലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ സംഭരിക്കുന്നത്. തുടര്‍ന്ന് ഇത് വിവിധ സ്ഥലങ്ങളിലേക്ക് കൈമാറ്റം ചെയ്യുകയാണ്.

 

ജീവന്‍രക്ഷാ മരുന്നുകള്‍ ആദ്യം ജില്ലാ ബോര്‍ഡറുകളില്‍ എത്തിച്ചുകൊടുക്കും. വടക്കോട്ടുള്ളത് ആലുവയില്‍ എത്തിക്കും. അവിടെന്ന് ഹൈവേ പെട്രോളിംഗ് ഏറ്റുവാങ്ങി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ച് നല്‍കും. തെക്കോട്ടുള്ളത് അരൂരില്‍ എത്തിച്ച് നല്‍കി, ഹൈവേ പോലീസ് ഏറ്റുവാങ്ങി ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് എ.സി.പി. എ.ജെ. തോമസ് പറഞ്ഞു. പലരും വിളിച്ച് നന്ദി അറിയിക്കാറുണ്ട്. അപ്പോഴാണ് നമുക്ക് ശരിക്കും അഭിമാനം തോന്നുന്നതെന്ന് എ.ജെ. തോമസ് പറഞ്ഞു.

 

സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നും ജീവൻരക്ഷാ മരുന്നുകൾ അവശ്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം; 9497980427, 0484- 2394500.,24മണിക്കൂറിനുള്ളിൽ മരുന്നുകൾ നിങ്ങളുടെ വീട്ടിൽ എത്തും.

 

എറണാകുളം ജില്ലയിൽ മാത്രമാണ് നിലവിൽ ചില ജീവൻരക്ഷാ മരുന്നുകൾ ലഭിക്കുന്നത്. മരുന്നുകൾ ആവശ്യമുള്ള ആർക്കും സെൻട്രൽ സ്റ്റേഷനിലേക്ക് വിളിക്കാമെന്നും ഉത്തരവാദിത്വത്തോടെ നിങ്ങൾ പറയുന്ന മരുന്ന് സമയബന്ധിതമായി എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.